തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായികയാണ് വിടവാങ്ങിയത് എന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും ചരിത്രം സൃഷ്ടിച്ച ഗൗരിയമ്മ കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയും ഉജ്ജ്വലമായ പാർലമെന്‍റേറിയനെ തന്‍റെ നിയമസഭാ ചരിത്രത്തിൽ കണ്ടിട്ടില്ലെന്നും ഹസൻ പറഞ്ഞു.
കൂടുതൽ വായിക്കാൻ: ഗൗരിയമ്മ കേരള ചരിത്രത്തിന്‍റെ ഭാഗമെന്ന് വിഎസ് അച്യുതാനന്ദന്‍