ETV Bharat / state

ലോട്ടറി തട്ടിപ്പ് വ്യാപകമെന്ന് പരാതി - lottery-fraud

സെറ്റായി വിൽക്കുന്ന ലോട്ടറിയിൽ നിന്ന് 100 രൂപ മുതൽ 5000 രൂപ വരെയുള്ള സമ്മാന തുകക്കാണ് തട്ടിപ്പ് നടത്തുന്നത്.

'ലോട്ടറി തട്ടിപ്പ്'
author img

By

Published : Jul 16, 2019, 8:53 PM IST

Updated : Jul 16, 2019, 10:26 PM IST

തിരുവനന്തപുരം: സംസ്ഥാന അതിർത്തികളിൽ ലോട്ടറി സമ്മാന തുകകൾ തട്ടിയെടുക്കുന്ന സംഘങ്ങൾ വ്യാപകമെന്ന് പരാതി.
സമ്മാനാർഹമായ നമ്പരുകളിൽ വ്യാജ ടിക്കറ്റ് നിർമിച്ച് ഏജൻസികളിൽ നിന്ന് പണം തട്ടുകയാണ് പതിവ്. സെറ്റായി വിൽക്കുന്ന ലോട്ടറിയിൽ നിന്ന് 100 രൂപ മുതൽ 5000 രൂപ വരെയുള്ള സമ്മാന തുകക്കാണ് തട്ടിപ്പ് നടത്തുന്നത്. സെറ്റ് ലോട്ടറികളിൽ സമ്മാനം ലഭിച്ചാൽ സാമ്യമുള്ള നമ്പരുകളിലെ ടിക്കറ്റുകളുടെ അക്കങ്ങൾ മാറ്റിയാണ് വ്യാജടിക്കറ്റ് നിർമ്മിക്കുന്നത്. ബാർകോഡ് പരിശോധയും മറ്റ് സാങ്കേതിക പരിശോധനകളും ചെറുകിട വ്യാപാരികൾ പരിശോധിക്കില്ലെന്ന ഉറപ്പിലാണ് സംഘം തട്ടിപ്പ് നടത്തുന്നത്.

സംസ്ഥാന അതിർത്തികളിൽ ലോട്ടറി സമ്മാന തുകകൾ തട്ടിയെടുക്കുന്ന സംഘങ്ങൾ വ്യാപകമെന്ന് പരാതി.

കഴിഞ്ഞ ദിവസങ്ങളിൽ നെയ്യാറ്റിൻകര, ഉദിയൻകുളങ്ങര, കളിയിക്കാവിള തുടങ്ങിയ പ്രദേശങ്ങളിലായി പതിനായിരത്തില്‍ അധികം രൂപയുടെ തട്ടിപ്പ് നടന്നു. കാരുണ്യ ലോട്ടറിക്ക് അടിച്ച 2000 രൂപ കഴിഞ്ഞ ദിവസം ഉദിയൻകുളങ്ങരയിലെ മഹാദേവ ലക്കി സെന്‍ററിൽ നിന്ന് തട്ടിയെടുത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ബൈക്കിലെത്തിയ സംഘമാണ് തട്ടിപ്പ് നടത്തിയത്. പ്രദേശത്തെ നിരവധി ലോട്ടറി ഏജൻസികളിൽ നിന്നും മാസങ്ങളായി സമാനമായ രീതിയിൽ തട്ടിപ്പുകൾ നടന്ന് വരികയാണ്. വ്യാപാരികൾ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Intro:അതിർത്തിയിൽ 'ലോട്ടറി തട്ടിപ്പ്Body:'സംസ്ഥാന അതിർത്തികളിൽ ലോട്ടറി സമ്മാനതുകകൾ തട്ടിയെടുക്കുന്ന സംഘങ്ങൾ വ്യാപകമെന്ന് പരാതി.
ഫലപ്രഖ്യാപനത്തിൽ സമ്മാന അർഹമായ നമ്പരുകകളിലെ സമാനമായ നമ്പരുകൾക്കൾ ഉൾപ്പെട്ട ടിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കി ഏജൻസികളിൽ നിന്ന് പണം തട്ടുകയാണ് പതിവ്. സെറ്റായി വിൽക്കുന്ന ലോട്ടറിയിൽ നിന്ന് 100 രൂപ മുതൽ 5000രൂപ വരെയുള്ള സമ്മാനതുകക്കാണ് തട്ടിപ്പ് നടത്തുന്നത്. സെറ്റ് ലോട്ടറി കളിൽ സമ്മാനംലഭിച്ചാൽ സാമ്യമുള്ള നമ്പരുകളിലെ ടിക്കറ്റുകളുടെ അക്കങ്ങൾ മാറ്റിയാണ് വ്യാജടിക്കറ്റ് നിർമ്മാണം. ബാർകോടു പരിശോധയും , മറ്റു സാങ്കേതിക പരിശോധനകളും ചെറുകിട വ്യാപാരികൾ പരിശോധിക്കില്ലെന്ന ഉറപ്പാണ് സംഘം ചെറുകിട വ്യാപാരികളെ ലക്ഷ്യമിട്ട് തട്ടിപ്പു നടത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി നെയ്യാറ്റിൻകര,ഉദിയൻകുളങ്ങര, കളിയിക്കാവിള തുടങ്ങിയ പ്രദേശങ്ങളിലായി പതിനായിരം രൂപയിലധികമാണ് സംഘം ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്.

കാരുണ്യ ലോട്ടറിക്ക് അടിച്ച
2000 രൂപ കഴിഞ്ഞ ദിവസം ഉദിയൻകുളങ്ങരയിലെ മഹാദേവ ലക്കി സെന്ററിൽ നിന്ന് തട്ടിയെടുത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ബൈക്കിലെത്തിയ സംഘമാണ് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പിനിരയായ മഹാദേവ ലക്കി സ്റ്റാളിൽ നിന്ന് അടക്കം പ്രദേശത്തെ നിരവധി ലോട്ടറി ഏജൻസികളിൽ നിന്നും മാസങ്ങളായി സമാനമായ രീതിയിൽ തട്ടിപ്പുകൾ നടന്ന് വരുകയായിരുന്നു.
വ്യാപാരികൾ പോലീസിൽ പരാതി നൽകി. സംഭവങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ബൈറ്റ്: മാടസ്വാമി ( ലോട്ടറി വ്യാപാരി ) (വെള്ള ഷർട്ട് )

വിനോദ് (ലോട്ടറി വ്യാപാരി ) (യുവാവ്)

മണിയൻ ( ലോട്ടറി വ്യാപാരി ) (റോസ് ഷർട്ട് )Conclusion:ലോട്ടറി തട്ടിപ്പ്
Last Updated : Jul 16, 2019, 10:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.