ETV Bharat / state

കാട്ടക്കടയില്‍ മൂന്നാം ക്ലാസുകാരന്‍റെ ദേഹത്ത് ലോറി കയറിയിറങ്ങി: ഡ്രൈവർ പൊലീസ് കസ്‌റ്റഡിയിൽ - കേരള വാർത്തകൾ

പൂവച്ചൽ യു പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മാമ്പള്ളി സ്വദേശി ഇമ്മാനുവേലിനാണ് പരിക്കേറ്റത്

ലോറി ഇടിച്ച് വിദ്യാർഥിക്ക് പരിക്ക്  വിദ്യാർഥിക്ക് പരിക്ക്  കാട്ടാക്കട പൂവച്ചലിൽ ലോറി അപകടം  കേരള വാർത്തകൾ  മലയാളം വാർത്തകൾ
ലോറി ഇടിച്ച് വിദ്യാർഥിക്ക് പരിക്ക്
author img

By

Published : Dec 21, 2022, 12:01 PM IST

ലോറി ഇടിച്ച് വിദ്യാർഥിക്ക് പരിക്ക്

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ ലോറി ഇടിച്ച് വിദ്യാർഥിക്ക് പരിക്ക്. പൂവച്ചൽ യു പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മാമ്പള്ളി സ്വദേശി ഇമ്മാനുവേലിനാണ് പരിക്ക് പറ്റിയത്. രാവിലെ സ്‌കൂളിന് മുന്നിൽ വച്ച് സിമന്‍റ് കയറ്റി വന്ന KL 03 L 8155 ലോറിയാണ് അപകടമുണ്ടാക്കിയത്.

സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇടിച്ചിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ലോറിയുടെ വലതു വശത്തെ മുൻ ടയർ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഓടിയെത്തിയ നാട്ടുകാരും, രക്ഷകർത്താക്കളും ചേർന്ന് കുട്ടിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്ക് ആയതിനാൽ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നിലവിൽ കുട്ടി എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. ലോറി ഡ്രൈവറെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.