ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കഴിക്കാൻ മാത്രമല്ല ചർമ്മ പ്രശ്‌നങ്ങൾ അകറ്റാനും മികച്ചതാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിന് സ്വാഭാവിക നിറം നൽകാനും കറുത്ത പാടുകൾ, മുഖക്കുരു എന്നിവ ഇല്ലാതാക്കാനും ഇത് വളരെയധികം ഗുണം ചെയ്യും. ചർമ്മ സംരക്ഷണത്തിന് ഉരുളക്കിഴങ്ങ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.
ഉരുളക്കിഴങ്ങ് നീര്
ഉരുളക്കിഴങ്ങ് ചർമ്മത്തിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാൻ ഇത് സഹായിക്കും.
ഉരുളക്കിഴങ്ങ് & തേൻ
ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്‌പൂൺ ഉരുളക്കിഴങ്ങും ഒരു ടീസ്‌പൂൺ തേനും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15 മുതൽ 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും.
ഉരുളക്കിഴങ്ങ് & മഞ്ഞൾ പൊടി
നന്നായി ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് അൽപം മഞ്ഞൾ പൊടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. സൺ ടാൻ ഇല്ലാതാക്കാൻ ഇത് വളരെയധികം ഫലം ചെയ്യും.
ഉരുളക്കിഴങ്ങ് & അരിപ്പൊടി
ഉരുളക്കിഴങ്ങ് നന്നായി അരച്ച് പിഴിഞ്ഞെടുത്ത് മാറ്റി വയ്ക്കുക. ഇതിലെ നീര് മാറ്റി അടിയിൽ ഊറി കിടക്കുന്ന അന്നജത്തിലേക്ക് അരിപ്പൊടിയും അൽപം പൊടിച്ച ഇരട്ടി മധുരവും ചേർത്ത് ഇളക്കുക. ശേഷം നേരത്തെ മാറ്റി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് നീര് ആവശ്യത്തിന് ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാനും നിറം വർധിപ്പിക്കാനും ബ്ലീച്ചിംഗ് ഇഫക്‌ട് നല്‍കാനും ഈ പാക്ക് ഫലം ചെയ്യും.
ഉരുളക്കിഴങ്ങ് & തക്കാളി
ഒരു ബൗളിലേക്ക് ഒരു തക്കാളി പിഴിഞ്ഞ് ഒഴിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്‌പൂൺ ഉരുളക്കിഴങ്ങ് നീരും ഒരു ടീസ്‌പൂൺ തേനും കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്‌ത് മുഖത്ത് പുരട്ടുക. 10 മുതൽ 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു, ചുളിവ്, കറുത്ത പാടുകൾ എന്നിവ അകറ്റാൻ ഇത് ഫലപ്രദമാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: മുഖത്തെ അമിത രോമ വളർച്ച തടയാം; 5 പ്രകൃതിദത്ത മാർഗങ്ങൾ ഇതാ