ETV Bharat / state

ലോകായുക്തയ്ക്ക് നിർദേശം നൽകാനുള്ള  അധികാരം മാത്രം; ന്യായീകരിച്ച് മന്ത്രി പി.രാജീവ് - ലോകായുക്ത ഓർഡിനൻസിൽ പി രാജീവ്

രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത നിയമങ്ങളാണ് കേരളത്തിൽ ഉള്ളത്. ക്യാബിനറ്റ് നിയമങ്ങളോട് ചേർന്ന് നിൽക്കുന്നതായിരിക്കണം നിയമങ്ങൾ. ലോക്പാലിന് അനുസൃതമായി നിയമം മാറ്റണമെന്ന് നിർദേശം ഉയർന്നിരുന്നതായും മന്ത്രി പ്രതികരിച്ചു.

lokayukta minister p rajeev response  lokayukta AMENDMENT ORDINANCE  ലോകായുക്ത ഓർഡിനൻസിൽ പി രാജീവ്  ലോകായുക്ത ഭേദഗതി ഓർഡിനൻസ്
ലോകായുക്തയ്ക്ക് നിർദേശം നൽകാനേ അധികാരമുള്ളൂ; ന്യായീകരിച്ച് മന്ത്രി പി.രാജീവ്
author img

By

Published : Jan 25, 2022, 2:53 PM IST

Updated : Jan 25, 2022, 3:22 PM IST

തിരുവനന്തപുരം: ലോകായുക്ത ഭരണഘടന വിരുദ്ധമാണെന്ന അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓർഡിനൻസ് ഇറക്കിയതെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിയമം കൂടി പരിശോധിച്ച ശേഷമാണ് തീരുമാനമെന്നും നിയമ മന്ത്രി പി.രാജീവ് പറഞ്ഞു.

ലോകായുക്തയ്ക്ക് നിർദേശം നൽകാനെ അധികാരമുള്ളൂ; ന്യായീകരിച്ച് മന്ത്രി പി.രാജീവ്

ലോകായുക്തയ്ക്ക് നിർദേശം നൽകാനെ അധികാരമുള്ളൂ. കഴിഞ്ഞ ഏപ്രിൽ മുതൽ സർക്കാരിന് മുന്നിലുള്ള വിഷയമാണിത്. 2017ലെയും 2020ലെയും ഹൈക്കോടതി വിധിയുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത നിയമങ്ങളാണ് കേരളത്തിൽ ഉള്ളത്. ക്യാബിനറ്റ് നിയമങ്ങളോട് ചേർന്ന് നിൽക്കുന്നതായിരിക്കണം നിയമങ്ങൾ. ലോക്‌പാലിന് അനുസൃതമായി നിയമം മാറ്റണമെന്ന് നിർദേശം ഉയർന്നിരുന്നതായും മന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിക്കെതിരായ പരാതിയുമായി ഓർഡിനൻസിന് ബന്ധമില്ല. അഴിമതികളിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പ്രതികരിച്ചു. അതിനിടെ ലോകായുക്തയെ നിഷ്ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും കെ.റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന് വരാൻ സാധ്യതയുള്ള അഴിമതിക്കേസുകൾ തടയുക കൂടിയാണ് നിയമ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

Also Read: ലോകായുക്ത ഭേദഗതി: ലക്ഷ്യം അഴിമതിക്കേസുകള്‍ തടയാനാണെന്ന് വി.ഡി സതീശന്‍

Last Updated : Jan 25, 2022, 3:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.