ETV Bharat / state

ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

ലോക കേരളസഭക്കെത്തിയ പ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്ന മുഖവുരയോടെയാണ് പ്രതിപക്ഷത്തിന്‍റെ നിലപാടില്‍ മുഖ്യമന്ത്രി അതൃപ്‌തി പ്രകടമാക്കിയത്.

loka kerala sabha  opposition  ലോക കേരള സഭ  മുഖ്യമന്ത്രി പിണറായി വിജയന്‍  പ്രവാസി നിക്ഷേപകര്‍  പ്രതിപക്ഷനേതാവ്
ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി
author img

By

Published : Jan 3, 2020, 4:20 PM IST

തിരുവനന്തപുരം: രണ്ടാമത് ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നേതാക്കൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭയുടെ സമാപനദിനത്തിലെ മറുപടി പ്രസംഗത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. പരിപാടിക്കെത്തിയ പ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്ന മുഖവുരയോടെയാണ് പ്രതിപക്ഷത്തിന്‍റെ നിലപാടില്‍ മുഖ്യമന്ത്രി അതൃപ്‌തി പ്രകടമാക്കിയത്. പ്രതിപക്ഷനേതാവ് അടക്കമുള്ളവരുമായി പലവട്ടം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും കത്ത് കൈമാറുകയും ചെയ്‌തിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. അവര്‍ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഇനിയും ചര്‍ച്ചക്ക് തയ്യാറാണ്. ആരെയും അകറ്റുകയെന്ന ആഗ്രഹം സര്‍ക്കാരിനില്ല. എല്ലാവരും ഒരുമിക്കണമെന്ന ആഗ്രഹമാണ് സര്‍ക്കാരിനുള്ളത്. ഇല്ലെങ്കിലും സര്‍ക്കാര്‍ മുന്നോട്ട് പോവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

ലോക കേരളസഭയില്‍ പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി തന്നെ പരിഗണിക്കും. പ്രവാസി നിക്ഷേപകര്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനായി അദാലത്തുകള്‍ നടത്തും. ഇതിനായി നോര്‍ക്കയെ ചുമതലപ്പെടുത്തും. നിക്ഷേപകര്‍ക്ക് ഒരു തടസവും ഉദ്യോഗസ്ഥതലത്തില്‍ നിന്നുമുണ്ടാകില്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്ന തുകയുടെ കണക്കും മുഖ്യമന്ത്രി വ്യക്തമാക്കി.

Intro:ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.Body:ലോകകേരള സഭയുടെ സമാപന ദിനത്തില്‍ മറുപടി പ്രസംഗത്തിനിടെയാണ് പ്രതിപക്ഷം കേരള സഭയുമായ സഹകരിക്കാതിരുന്നതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. കേരള സഭക്കെത്തിയ പ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്ന മുഖവുരയോടെയാണ് പ്രതിപക്ഷത്തിന്റെ നിലപാടില്‍ അതൃപ്തി പ്രകടമാക്കിയത്. പ്രതിപക്ഷനേതാവുമായി കക്ഷികളുമായി പലവട്ടം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും കത്ത് കൈമാറുകയും ചെയ്തു. എന്നാല്‍ ഫലമുണ്ടായില്ല. അനാവശ്യമായ ആരോപണങ്ങള്‍ പറഞ്ഞ് നടക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഇനിയും ചര്‍ച്ചയ്ക്ക തയാറാണ്. ആരെയും അകറ്റിവിടുക എന്ന ആഗ്രഹം സര്‍ക്കാറിനില്ല. എല്ലാവരും ഒരുമിക്കണമെന്ന ആഗ്രഹമാണ് സര്‍ക്കാറിനുള്ളത്. ഇല്ലെങ്കിലും സര്‍ക്കാര്‍ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബൈറ്റ്

ലോക കേരല സഭയില്‍ പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണുന്നു.പ്രവാസി നിക്ഷേപകര്‍ക്ക് ഉള്ള പരാതികള്‍ പരിഹരിക്കാനായി അദാലത്തുകള്‍ നടത്തും. നോര്‍ക്കയെ ഇക്കാര്യം ചുമതലപ്പെടുത്തും. നിക്ഷേപകര്‍ക്ക് ഒരു തടസവും ഉദ്യോഗസ്ഥ തലത്തില്‍ നിന്നും ഉണ്ടാകില്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബൈറ്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്ന തുകയുടെ കണക്കും മുഖ്യമന്ത്രി വ്യക്തമാക്കി.

ബൈറ്റ്

ജോലി ചെയ്യുന്ന സ്ഥലത്തെ നിയമങ്ങള്‍ പാലിക്കണമെന്നും ആനാവശ്യ പ്രസ്‌നങ്ങളില്‍ ഇടപെരരുതെന്നും. നാട്ടിലെ വിവാദങ്ങളിലെ പ്രതികരണം അവിടത്തെ നിയമ നോക്കിവേണമെന്ന ഉപദേശവും നല്‍കിയാണ് മുഖ്യമന്ത്രി ലോക കേരള സഭയിലെ സമാപന സെക്ഷനിലെ പ്രസംഗം അവസാനിപ്പിച്ചത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.