തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഫലപ്രദമെന്ന് തെളിഞ്ഞെങ്കിലും പൂര്‍ണമായി ആശ്വസിക്കാവുന്ന സ്ഥിതിയായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണിനോട് ജനങ്ങള്‍ നല്ലനിലയ്ക്ക് സഹകരിച്ചതിനാല്‍ ടിപിആറും മരണനിരക്കും കുറച്ചു നിര്‍ത്താന്‍ കഴിഞ്ഞു.
കൊവിഡ് രണ്ടാം തരംഗ ഭീതിയൊഴിഞ്ഞു. എന്നിട്ടും ലോക്ക് ഡൗണ്‍ നീട്ടിയതെന്തിനെന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കൂടുകയോ കുറയുകയോ ചെയ്യാതെ ഒരേ നില തുടരുന്നതു കൊണ്ടാണിത്. വൈറസ് സാന്ദ്രത കുറച്ചില്ലെങ്കില്‍ രോഗവ്യാപനം ഇനിയും ഉയരും. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് രോഗം ബാധിക്കാത്തവരുടെ എണ്ണം കേരളത്തിൽ കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: സംസ്ഥാനത്ത് ഇരട്ട മാസ്ക് നിര്‍ബന്ധം, പുതിയ വൈറസ് വകഭേദവും വ്യാപിക്കുന്നു
വൈറസ് സാന്ദ്രത കുറയ്‌ക്കാനാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. കൊവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇപ്പോഴും തുടരുന്നു. എല്ലാ മാധ്യമങ്ങളും അത്തരം പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.