തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് ട്രിപ്പിൾ ലോക്ക് ഡൗണുള്ള ഡി വിഭാഗം പ്രദേശങ്ങളിൽ ഇന്ന് (ജൂലൈ 19) എല്ലാ കടകളും തുറക്കും. എ,ബി,സി വിഭാഗങ്ങളിൽ ഇളവുകൾ നാളെയും തുടരും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കടകൾ, ചെരുപ്പുകടകൾ, ഫാൻസി കടകൾ, സ്വർണക്കടകൾ തുടങ്ങിയവക്കും പ്രവർത്തിക്കാം.
ബക്രീദിനോട് അനുബന്ധിച്ച് മൂന്ന് ദിവസമാണ് ലോക്ക് ഡൗണിൽ ഇളവുകൾ. ഇന്നലെ കോഴിക്കോട് മിഠായി തെരുവിൽ ഉൾപ്പടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് ലോക്ക് ഡൗണിൽ പ്രഖ്യാപിച്ച കൂടുതൽ ഇളവുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ മറ്റു കടകൾക്ക് തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ മാത്രം തുറക്കാം.
also read:പാർലമെന്‍റ് സമ്മേളനം ഇന്ന് മുതൽ; സംയുക്ത പ്രതിരോധത്തിനായി പ്രതിപക്ഷം
മുടി വെട്ടാൻ മാത്രം അനുമതി. ഇലക്ട്രോണിക്സ് കടകൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴ് മണി മുതൽ എട്ട് മണി വരെ തുറക്കാം. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേരെ പ്രവേശിപ്പിക്കാം. സിനിമ ചിത്രീകരണത്തിനും അനുമതി ഉണ്ട്.