ETV Bharat / state

ലോക്ക്ഡൗൺ: തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ

നഗരത്തിനുള്ളിലെ വിവിധ പോയിൻ്റുകളിൽ പരിശോധന ശക്തം

lockdown in trivandrum  ലോക്ക്ഡൗൺ: തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ  ലോക്ക്ഡൗൺ  തിരുവനന്തപുരം  lockdown
തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ
author img

By

Published : May 10, 2021, 12:26 PM IST

Updated : May 10, 2021, 12:37 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്. പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കി പൊലീസ്. തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളായ പാപ്പനംകോട്, കുണ്ടമൺകടവ് ,വഴയില, മണ്ണന്തല തുടങ്ങിയ സ്ഥലങ്ങളിൽ കർശന പരിശോധന. നഗരത്തിനുള്ളിലെ വിവിധ പോയിൻ്റുകളിലും പരിശോധന ശക്തം.

തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ

വ്യക്തമായ കാരണങ്ങൾ ഇല്ലാതെ പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പടെയുള്ള നടപടികൾ പൊലീസ് സ്വീകരിക്കുന്നുണ്ട്. തിങ്കളാഴ്ചയായതിനാൽ റോഡിൽ മുൻ ദിവസങ്ങളിലേക്കാൾ വാഹനങ്ങൾ നിരത്തിൽ കൂടുതലാണ്. പഴം, പച്ചക്കറി, പാൽ, മത്സ്യം, കടകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലുകളിൽ പാഴ്സൽ മാത്രമാണുള്ളത്. വീട്ടുജോലിക്കാർ, ഹോം നഴ്സ്, ദിവസ വേതനക്കാരായ തൊഴിലാളികൾ എന്നിവർക്ക് പൊലീസിൻ്റെ പാസ് നിർബന്ധമാണ്. അവശ്യ സേവന വിഭാഗങ്ങളിൽപ്പെട്ടവർ, സർക്കാർ ജീവനക്കാർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാകും.

Last Updated : May 10, 2021, 12:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.