ETV Bharat / state

തിരുവനന്തപുരത്തെ ലോക്ക്ഡൗണ്‍ തുടരും; ഇളവുകള്‍ പഠിക്കാന്‍ സമിതി

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത് അധ്യക്ഷനായ സമിതിയെയാണ് ലോക്ക് ഡൗൺ സംബന്ധിച്ച് പഠിക്കാന്‍‌ ചുമതലപ്പെടുത്തിയത്.

latest tvm  തിരുവനന്തപുരത്തെ ലോക്‌ഡൗണ്‍ തുടരും; ഇളവുകള്‍ സംബന്ധിച്ച് പഠിക്കാന്‍ സമിതി  lock down
തിരുവനന്തപുരത്തെ ലോക്‌ഡൗണ്‍ തുടരും; ഇളവുകള്‍ സംബന്ധിച്ച് പഠിക്കാന്‍ സമിതി
author img

By

Published : Jul 27, 2020, 6:40 PM IST

തിരുവനന്തപുരം: രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗൺ ഇളവുകള്‍ സംബന്ധിച്ച് പഠിക്കാനായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത് അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗപകര്‍ച്ച കൂടുതലുള്ള ഏഴ് ലാര്‍ജ് ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്. ഈ പ്രദേശങ്ങളുടെ സമീപ പഞ്ചായത്തുകളിലേക്ക് രോഗം പകരുന്നുണ്ട്. പുല്ലുവിള, പുതുക്കുറുച്ചി, അഞ്ചുതെങ്ങ് തുടങ്ങിയ സമീപ പ്രദേശങ്ങളിലാണ് ഇത്തരമൊരു ആശങ്കയുള്ളത്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ രോഗ പരിശോധന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലാര്‍ജ്‌ ക്ലസ്റ്ററുകളില്‍ മാത്രം 1428 പരിശോധനകളാണ് ഇന്ന് നടത്തിയത്. ഇതില്‍ 35 ഫലങ്ങള്‍ പോസിറ്റീവായിട്ടുണ്ട്. പാറശാല, പൊഴിയൂര്‍ തുടങ്ങിയ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ്‌ ക്ലസ്റ്ററുകള്‍ ആകാനുള്ള സാധ്യതയും മുന്നില്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജില്ലയില്‍ 2723 പേരാണ് വിവിധ ആശുപത്രികളില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.