ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിലെ വിവാദ ബോക്‌സര്‍ അൾജീരിയൻ താരം ഇമാൻ ഖലീഫിന്‍റെ ലിംഗ നിര്‍ണയ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. അള്‍ജീരിയയിലേയും പാരീസിലേയും ആശുപത്രികള്‍ സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇമാൻ ഖലീഫ് പുരുഷ ലൈംഗികാവയവങ്ങളുമായാണ് ജനിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇമാന്‍ വൃഷണവും ചെറിയ പുരുഷലിംഗവുമായാണ് ജനിച്ചത്. കൂടാതെ താരത്തിന് ഗര്‍ഭപാത്രമില്ല, ബ്ലൈന്‍ഡ് വജൈനയും ക്ലിറ്റോറല്‍ ഹൈപ്പര്‍ട്രോഫിയുടെ രൂപത്തില്‍ മൈക്രോ- പെനിസുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 5-ആൽഫ റിഡക്റ്റേസ് ഇൻസഫിഷ്യൻസി എന്ന അവസ്ഥയും ഇമാന്‍ ഖലീഫിനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
The Olympics allowed a biological man, Imane Khelif, to fight as a woman despite his XY chromosomes. The end result?
— Robby Starbuck (@robbystarbuck) August 1, 2024
“I have never been hit so hard in my life.”
Italian Olympian Angela Carini lasted 46 seconds before quitting due to how painful it was. It’s just shameful that… pic.twitter.com/OWhKggM7qe
വിഷയം പുറത്തുവന്നതോടെ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവിനെതിരെ നടപടിയുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തിൽ താരങ്ങളുടെ മെഡലുകൾ പിന്‍വലിച്ച അവസരങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലിംഗ യോഗ്യതാ വിവാദത്തെ തുടർന്ന് ഒരു വർഷം മുമ്പ് ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ഇമാനെ അയോഗ്യയാക്കപ്പെട്ടിരുന്നു. പാരീസില്‍ ഇറ്റാലിയൻ താരത്തിനെതിരായ മത്സരത്തിനിടെയാണ് ഇമാന്‍ വിവാദത്തില്‍പെട്ടത്. ഇറ്റാലിയൻ താരത്തിന് കിട്ടിയ പഞ്ചുകൾക്ക് ശേഷം അവര്‍ മത്സരത്തിൽ നിന്ന് പിന്മാറി. ശേഷം ഇമാൻ ഖലീഫിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
This woman, Angela Carini, is crying because her dream of winning a medal for her late father was destroyed in 46 seconds.
— 𝐌𝐚𝐭𝐭 𝐏𝐢𝐧𝐧𝐞𝐫 (@Matt_Pinner) August 1, 2024
Male boxer Imane Khelif beat up Angela Carini and punched her in the face.#IStandWithAngelaCarini #Paris2024
The @Olympics should be ashamed pic.twitter.com/Ic8hjU1sMD
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇമാനെതിരേ അധിക്ഷേപം പൊട്ടിപുറപ്പെടുകയും വിമര്‍ശനങ്ങള്‍ക്ക് ഇരയാകേണ്ടിയും വന്നു. താരം ട്രാൻസ്‌ജെൻഡർ ആണെന്നും ഒരു പുരുഷനാണെന്നുമുള്ള പോസ്റ്റുകള്‍ പ്രചരിച്ചു. അതേസമയം തെറ്റായ ധാരണകൾ പ്രചരിപ്പിക്കുന്നത് മനുഷ്യന്‍റെ അന്തസ്സിന് ഹാനികരമാണെന്ന് ഖലീഫ് പറഞ്ഞു.
വനിതാ ബോക്‌സിങ് 66 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് ബോക്‌സർ ലോക ചാമ്പ്യൻ യാങ് ലിയുവിനെ 5-0ന് പരാജയപ്പെടുത്തിയാണ് ഇമാന്‍ സ്വർണ മെഡൽ സ്വന്തമാക്കിയത്. ബോക്‌സിങ്ങിൽ ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടുന്ന ആഫ്രിക്കയിൽ നിന്നും അറബ് ലോകത്ത് നിന്നുമുള്ള ആദ്യ വനിതയായി ഇമാന്‍ മാറി.
Also Read: ഫുട്ബോള്‍ മത്സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ