ETV Bharat / state

ലോക്‌ഡൗണ്‍ ഇളവ്: അന്തർസംസ്ഥാന യാത്രകൾക്കൊരുങ്ങി കെ.എസ്.ആർ.ടി.സി

സംസ്ഥാനത്ത് കൊവിഡ് ലോക്ക്‌ഡൗണില്‍ ഇളവുവന്നതോടെ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതര്‍ അറിയിച്ചു.

Lockdown concessions and KSRTC ready for inter-state travel  ലോക്‌ഡൗണ്‍ ഇളവ്  കെ.എസ്.ആർ.ടി.സി  KSRTC  Lockdown concessions  കേരള കൊവിഡ്  kerla covid  കേരളം  കർണാടകം  അന്തർസംസ്ഥാന യാത്രകൾക്കൊരുങ്ങി കെ.എസ്.ആർ.ടി.സി  KSRTC ready for inter-state travel
ലോക്‌ഡൗണ്‍ ഇളവ്: അന്തർസംസ്ഥാന യാത്രകൾക്കൊരുങ്ങി കെ.എസ്.ആർ.ടി.സി
author img

By

Published : Jul 7, 2021, 4:59 PM IST

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ അന്തർസംസ്ഥാന യാത്രകൾക്ക് ഒരുങ്ങി കെ.എസ്.ആർ.ടി.സി. കൊവിഡ് നിയന്ത്രണങ്ങളിൽ ഇരുസംസ്ഥാനങ്ങളും ഇളവ് നൽകിയ സാഹചര്യത്തിൽ കേരള- കർണാടക അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കാൻ തയ്യാറെന്ന് കേരളം കർണാടക സർക്കാരിനെ അറിയിച്ചു.

ജൂലൈ 12 മുതൽ സർവീസ് ആരംഭിക്കാനാണ് സന്നദ്ധത അറിയിച്ചത്. കർണാടക സർക്കാരിന്‍റെ മറുപടിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. കർണാടക സർക്കാരിന്‍റെ മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നടത്താനാകൂ. യാത്രക്കാരുടെ ആവശ്യമനുസരിച്ച് പരിമിതമായ സർവീസുകളാണ് കോഴിക്കോട്, കാസർകോട് വഴി കെ.എസ്.ആർ.ടി.സി നടത്തുക.

ഇതേ റൂട്ടു വഴിയുള്ള സർവീസുകൾ ആയിരിക്കും കർണാടക റോഡ് കോർപറേഷനും നടത്തുക. തമിഴ്‌നാട് സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട്- സേലം വഴിയുള്ള സർവീസുകൾ ഇപ്പോൾ ആരംഭിക്കില്ല. പൂർണമായും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും സർവീസ് നടത്തുകയെന്ന് ഗതാഗതമന്ത്രി അറിയിച്ചു.

ALSO READ: 'അത് അറിഞ്ഞില്ല' ; കിറ്റക്‌സിനെതിരായ നോട്ടിസ് മരവിപ്പിച്ച് തൊഴില്‍വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.