ETV Bharat / state

ലോക്ക്‌ ഡൗൺ പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലറുകൾ

സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 1,50,000ത്തിലധികം ബ്യൂട്ടി പാർലറുകൾ. പത്ത് ലക്ഷത്തിലധികം കുടുംബങ്ങൾ ഈ രംഗത്തെ ആശ്രയിച്ച് ജീവിക്കുന്നു.

lockdown beauty parlour crisis ലോക്ക് ഡൗണ്‍ പ്രതിസന്ധി ബ്യൂട്ടി പാർലര്‍ ബ്യൂട്ടീഷന്മാർ സൗന്ദര്യ വർദ്ധക വസ്തു പലിശരഹിത വായ്പ
ലോക്ക്‌ ഡൗണില്‍ പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലറുകൾ
author img

By

Published : May 14, 2020, 11:39 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി അടഞ്ഞുകിടക്കുന്ന ബ്യൂട്ടി പാർലറുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. സ്ത്രീകൾ കൂടുതൽ ജോലി ചെയ്യുന്ന മേഖലകളിലൊന്നായ ഈ രംഗത്ത് സാമ്പത്തിക പ്രതിസന്ധിയാണ് ഇവർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. കട വാടക നൽകിയില്ലെങ്കിൽ പാർലർ ഒഴിയണമെന്ന നിലപാടിലാണ് ഭൂരിഭാഗം കെട്ടിട ഉടമകളുമെന്ന് ബ്യൂട്ടീഷന്മാർ വ്യക്തമാക്കുന്നു. പാർലറുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വില പിടിപ്പുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾ പലതും ഉപയോഗശൂന്യമാകുന്നതാണ് മറ്റൊരു വെല്ലുവിളി.

ലോക്ക്‌ ഡൗണില്‍ പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലറുകൾ

വലിയ ബ്യൂട്ടി പാർലറുകളെ അപേക്ഷിച്ച് ലോക്ക് ഡൗൺ തിരിച്ചടിയായത് ചെറുകിട-ഇടത്തരം പാർലറുകൾക്കാണ്. അഞ്ചിൽ താഴെ ജോലിക്കാർ മാത്രമുള്ള ഇത്തരം പാർലറുകൾ ഭൂരിഭാഗവും വായ്പയെടുത്ത് സ്വയം തൊഴിൽ കണ്ടെത്തിയ വനിതകളാണ് നടത്തിയിരുന്നത്. വരുമാനം നിലച്ചതോടെ വായ്പാ തിരിച്ചടവും കട വാടകയും കുടുംബ ചെലവുകളും എങ്ങനെ നോക്കുമെന്നറിയാതെ ആശങ്കയിലാണ് ഇവര്‍.

ലോക്ക് ഡൗൺ കാരണം വിവാഹങ്ങൾ പലതും ലളിതമാക്കിയതും മാറ്റിവെച്ചതും ബ്യൂട്ടി പാര്‍ലറുകളുടെ വലിയൊരു ഭാഗം വരുമാനമാണ് ഇല്ലാതാക്കിയത്. വർഷങ്ങളായി ഇവരുടെ കീഴിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് എങ്ങനെ ശമ്പളം നൽകുമെന്നറിയില്ലെന്നും ബ്യൂട്ടി പാർലർ ഉടമകൾ വ്യക്തമാക്കുന്നു. 1,50,000ത്തിലധികം ബ്യൂട്ടി പാർലറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. പത്ത് ലക്ഷത്തിലധികം കുടുംബങ്ങൾ ഈ രംഗത്തെ ആശ്രയിച്ചു ജീവിക്കുന്നു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പലിശരഹിത വായ്പ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.