തിരുവനന്തപുരം : ഒന്‍പത് ജില്ലകളിലെ 19 തദ്ദേശഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലെ ഓരോ വാര്‍ഡുകളിലും രണ്ട് മുന്‍സിപ്പല്‍ വാര്‍ഡുകളിലും 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. 19 വാർഡുകളിലായി ആകെ 33,901 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.
വോട്ടെടുപ്പിന് 38 പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജമാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. 16,009 പുരുഷ വോട്ടര്‍മാരും 17,892 വനിത വോട്ടര്‍മാരുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.
തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍
ജില്ല - തദ്ദേശ സ്ഥാപനം - വാര്‍ഡ്
തിരുവനന്തപുരം - തിരുവനന്തപുരം കോര്‍പ്പറേഷന്‍ - മുട്ടട
തിരുവനന്തപുരം - പഴയകുന്നുമ്മേൽ ഗ്രാമപപഞ്ചായത്ത് - കാനാറ
കൊല്ലം - അഞ്ചല്‍ ഗ്രാമപഞ്ചായത്ത് - തഴമേല്‍
പത്തനംതിട്ട - മൈലപ്ര ഗ്രാമപഞ്ചായത്ത് -പഞ്ചായത്ത് വാര്‍ഡ്
ആലപ്പുഴ - ചേര്‍ത്തല മുന്‍സിപ്പാലിറ്റി - മുന്‍സിപ്പല്‍ ഓഫീസ്
കോട്ടയം - കോട്ടയം മുന്‍സിപ്പാലിറ്റി - പുത്തന്‍തോട്
കോട്ടയം - മണിമല ഗ്രാമപഞ്ചായത്ത് - മുക്കട
എറണാകുളം - നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് - തുളുശേരിക്കവല
പാലക്കാട് - പെരിങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്ത് - ബമ്മണ്ണൂര്‍
പാലക്കാട് - മുതലമട ഗ്രാമപഞ്ചായത്ത് - പറയമ്പളം
പാലക്കാട് - ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് - അകലൂര്‍ ഈസ്റ്റ്
പാലക്കാട് - കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് - കല്ലുമല
പാലക്കാട് - കരിമ്പ ഗ്രാമപഞ്ചായത്ത് - കപ്പടം
കോഴിക്കോട് - ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് - ചേലിയ ടൗണ്‍
കോഴിക്കോട് - പുതുപ്പാടി ഗ്രാമപഞ്ചായത്ത് - കണലാട്
കോഴിക്കോട് - വേളം ഗ്രാമപഞ്ചായത്ത് - കറിച്ചകം
കണ്ണൂര്‍ - കണ്ണൂര്‍ കോര്‍പ്പറേഷന്‍ - പള്ളിപ്രം
കണ്ണൂര്‍ - ചെറുതാഴം ഗ്രാമപഞ്ചായത്ത് - കക്കോണി
also read : തിരുവനന്തപുരം മുട്ടട വാർഡിൽ ഉപതെരഞ്ഞെടുപ്പ് നാളെ
വോട്ടെടുപ്പിനും വോട്ടണ്ണലിനും മദ്യ നിരോധനം : കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പത്രികയ്‌ക്കൊപ്പം 5000 രൂപയും മുന്‍സിപ്പാലിറ്റികളില്‍ 4000 രൂപയും ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്. പട്ടിക വര്‍ഗ സ്‌ഥാനാര്‍ഥികള്‍ക്ക് ഇതിന്‍റെ പകുതി തുക മതിയാകും. വോട്ടെടുപ്പിന്‍റെ ഭാഗമായി അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വോട്ടെടുപ്പ് ദിവസം വാര്‍ഡുകളിലും സമീപ പ്രദേശങ്ങളിലും മദ്യ നിരോധനം ഏര്‍പ്പെടുത്തി. വോട്ടെണ്ണല്‍ നടക്കുന്ന 31 നും മദ്യ നിരോധനം ഉണ്ടായിരിക്കും.
മുട്ടട വാർഡ് ആർക്കൊപ്പം ? വാർഡ് രൂപീകരിച്ച കാലം മുതൽ എൽ ഡി എഫിനൊപ്പം നിന്ന വാർഡാണ് തിരുവനന്തപുരം കോർപറേഷനിലെ മുട്ടട. വാർഡ് കൗൺസിലറായ ടിപി റിനോയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ എൽ ഡി എഫ് സ്ഥാനാർഥിയായി അജിത് രവീന്ദ്രൻ, യു ഡി എഫ് സ്ഥാനാർഥിയായി ആർ ലാലൻ, എൻ ഡി എ സ്ഥാനാർഥിയായി എസ് മണി എന്നിവരാണ് മത്സരിക്കുന്നത്. എല്ലാ പാർട്ടികൾക്കും വേണ്ടി നേതാക്കൾ നേരിട്ടെത്തിയാണ് വാർഡിൽ പ്രചാരണം നടത്തിയത്.