ETV Bharat / state

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി - women voters

രണ്ട് കോടി അറുപത്തി രണ്ട് ലക്ഷത്തി ഇരുപത്തിനാലായിരത്തി അഞ്ഞൂറ്റി ഒന്ന് വോട്ടർമാരാണ് പട്ടികയിലുള്ളത്. 12540302 പുരുഷ വോട്ടർമാരും 13684019 സ്ത്രീ വോട്ടർമാരും 180 ട്രാൻസ് ജെൻഡർ വോട്ടർമാരുമാണ് പട്ടികയിലുള്ളത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  വോട്ടർ പട്ടിക പുറത്തിറക്കി  പുരുഷ വോർട്ടർമാർ  സ്ത്രീ വോട്ടർമാർ  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുറത്തിറക്കി  local self government election  local body election voters list  women voters  men voters
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി
author img

By

Published : Jun 17, 2020, 5:56 PM IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,62,24,501 വോട്ടർമാരാണ് പട്ടികയിലുള്ളത്. 1,25,40,302 പുരുഷ വോട്ടർമാരും 1,36,84,019 സ്ത്രീ വോട്ടർമാരും 180 ട്രാൻസ് ജെൻഡർ വോട്ടർമാരുമാണ് പട്ടികയിലുള്ളത്. 148954 പുതിയ വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 678147 പുരുഷൻമാരും 801328 സ്ത്രീകളും 66 ട്രാൻസ് ജെൻഡേഴ്‌സും ഉൾപ്പെടുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി

434317 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. മരിച്ചവരെയും സ്ഥിര താമസക്കാർ അല്ലാത്തവരെയുമാണ് ഒഴിവാക്കിയത്. 941 ഗ്രാമ പഞ്ചായത്തുകൾ 152 ബ്ലോക്ക് പഞ്ചായത്ത് 14 ജില്ലാ പഞ്ചായത്ത് 86 മുൻസിപ്പാലിറ്റി ആറ് നഗരസഭകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. വോട്ടർ പട്ടികയുടെ കരട് ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ ആക്ഷേപങ്ങളും പരാതികളും പരിഹരിച്ചാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കാൻ തെരഞ്ഞെടുപ്പിനു മുൻപ് രണ്ട് അവസരം കൂടി നൽകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു. ഒക്ടോബറിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കൊവിസ് മാർഗ നിർദേശമനുസരിച്ചുള്ള നടപടികൾ തെരഞ്ഞെടുപ്പിനായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.