ETV Bharat / state

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു - local body election

രാവിലെ 11 മുതല്‍ മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പിക്കാനാകുക.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു  തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു  തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്  രാവിലെ 11 മുതല്‍ മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണം  local body election notification issued  local body election notification  local body election  local body elections
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
author img

By

Published : Nov 12, 2020, 12:02 PM IST

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നു മുതല്‍ 19 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. അതാത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ചുമതലപ്പെടുത്തിയിട്ടുള്ള വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണം.

കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പത്രികാ സമര്‍പ്പണത്തിന് സ്ഥാനാർഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കു മാത്രമേ പത്രികാ സമര്‍പ്പണത്തില്‍ സംബന്ധിക്കാനാകൂ. പത്രികകളുടെ സൂക്ഷ്‌മ പരിശോധന നവംബര്‍ 20ന് നടക്കും. നവംബര്‍ 23 വരെ പത്രിക പിന്‍വലിക്കാം. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇന്നു മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.