തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ഇടതുമുന്നണി. പ്രകടന പത്രിക അടുത്തയാഴ്‌ച പുറത്തിറക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിച്ചു. സീറ്റ് വിഭജനം ഒക്‌ടോബര്‍ 31 നകം പൂര്‍ത്തിയാക്കി നവംബര്‍ അഞ്ചിനകം സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാണ് തീരുമാനം.
കേരള കോൺഗ്രസ് എമ്മിനേയും ഉൾപ്പെടുത്തിയാകും ഇടതുമുന്നണിയുടെ സീറ്റ് വിഭജനം. ജോസ് കെ.മാണി വിഭാഗത്തിന് സ്വാധീനമുള്ള മേഖലകളിൽ കൂടുതൽ സീറ്റ് നൽകാനാണ് സിപിഎമ്മിൽ ധാരണയായിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇടതുമുന്നണി യോഗമെടുക്കും. എല്ലാ ഘടകകക്ഷികളുമായി വിശദമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കാമെന്നും ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി.