ETV Bharat / state

മദ്യ വില്‍പനയും വിമുക്തിയും; സർക്കാർ പ്രതിസന്ധിയില്‍ തന്നെ - മദ്യപാനികൾ കേരളം

കൊവിഡിനെ മാത്രമല്ല സംസ്ഥാനത്ത് ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മദ്യപാനികളുടെ ആത്മഹത്യ വലിയൊരു സാമൂഹ്യ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. കൊവിഡിനെ ചെറുക്കുന്നത് പോലെ ഇക്കാര്യത്തിലും സർക്കാരിന്‍റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്

liquor problem in kerala  ലോക്‌ഡൗൺ കേരളം  മദ്യം കേരളം  മദ്യപാനികൾ കേരളം  kerala lock down issue
മദ്യശാലകൾ
author img

By

Published : Mar 29, 2020, 11:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 പടരാതിരിക്കാൻ സമ്പൂർണ ലോക്‌ഡൗൺ നടപ്പിലാക്കുമ്പോൾ മറ്റൊരു സാമൂഹ്യ പ്രശ്‌നം കൂടി പരിഹരിക്കേണ്ട അവസ്ഥയിലാണ് സർക്കാർ. സംസ്ഥാനത്തെ മദ്യശാലകൾ അടച്ചതോടെ നിരവധി പേരാണ് മദ്യം ലഭിക്കാത്തതിനാൽ ചികിത്സ തേടുന്നത്. ഇതിന് പരിഹാരം കാണാനുള്ള കൂടിയാലോചനയിലാണ് സർക്കാർ.

കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിന് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ജാഗ്രത നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. വൈറസിനെ ചെറുക്കാൻ സാമൂഹിക അകലം പാലിക്കുന്ന ഏറ്റവും ഫലപ്രദമായ രീതിയാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തിൽ മദ്യ വിൽപന കേന്ദ്രങ്ങൾ അടയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചപ്പോൾ ഇത് കനത്ത സാമൂഹിക പ്രത്യാഘാതമുണ്ടാക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സംസ്ഥാനത്തെ മദ്യശാലകൾ എല്ലാം അടച്ചു. സർക്കാരിന്‍റെ നിഗമനം ഏറെക്കുറെ ശരിയാണെന്നതാണ് കഴിഞ്ഞ അഞ്ചു ദിവസത്തെ അനുഭവം വ്യക്തമാക്കുന്നത്. ഒമ്പത് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ മദ്യം ലഭിക്കാത്തതിന്‍റെ പേരിൽ രേഖപ്പെടുത്തിയത്. അതിൽ ഏഴും ആത്മഹത്യകൾ ആയിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത് നിരവധി പേർ. കൊറോണ കാലത്ത് ആരോഗ്യവകുപ്പിന് അമിത ഭാരമാണിത്. ബാറുകളും മദ്യ വിൽപന കേന്ദ്രങ്ങളും അടച്ചിടാൻ തീരുമാനം എടുത്തപ്പോൾ തന്നെ മദ്യവിൽപനക്ക് ബദൽ മാർഗങ്ങളും സർക്കാർ തേടിയിരുന്നു. ഓൺലൈൻ വഴി മദ്യം ലഭ്യമാക്കാനായിരുന്നു നീക്കം. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി ആവശ്യമുള്ള ഈ നടപടിയെക്കുറിച്ച് പഠിക്കാൻ എക്സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനിടയിലാണ് നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോൾ ഡോക്‌ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എക്സൈസും ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍ നിര്‍ദേശിച്ചാല്‍ മദ്യം നല്‍കാമെന്ന് എക്‌സൈസ് കമ്മിഷണർ കരട് നിർദേശത്തിൽ വ്യക്തമാക്കി. മദ്യാസക്തിയുള്ളവര്‍ ഡോക്‌ടറുടെ കുറിപ്പടിയുമായി എക്‌സൈസ് ഓഫീസിലെത്തണം. എക്സൈസ് ഇക്കാര്യം പരിശോധിച്ചശേഷം ബിവറേജില്‍ നിന്നും അളവിനസുരിച്ച് നല്‍കാനാണ് നിര്‍ദേശം. എക്സൈസ് കൗൺസിലിങ് കേന്ദ്രങ്ങളായ വിമുക്തിയിലെ ഡോക്ടർ‌മാരുടെ കുറിപ്പടി എന്ന നിർദേശം ആദ്യം മുന്നോട്ടു വെച്ചെങ്കിലും, അതില്‍ ഉണ്ടാകാനിടയുള്ള തിരക്ക് കണക്കിലെടുത്താണ് സർക്കാർ ആശുപത്രികളിലെ ഡോക്‌ടർ എന്ന് കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഡോക്‌ടർമാർക്ക് മദ്യ കുറിപ്പടി നൽകാൻ കഴിയില്ല എന്ന നിലപാടാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എടുത്തത്. ഇത് ശാസ്ത്രീയമല്ല, ആൽക്കഹോൾ വിഡ്രോയൽ ലക്ഷണമുള്ളവർക്ക് ശാസ്ത്രീയ ചികിത്സ നൽകണം. മദ്യ കുറിപ്പടി എഴുതി നൽകുന്നത് വഴി ചികിത്സിക്കാനുള്ള അവകാശമായ ലൈസൻസ് വരെ റദ്ദ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഐഎംഎ വ്യക്തമാക്കി. മദ്യം ഉൾപ്പെടുത്തിയുള്ള കുറിപ്പടി നൽകാൻ ആവില്ലെന്നാണ് സംസ്ഥാനത്തെ സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ നിലപാട്. ഇതോടെ സംസ്ഥാന സർക്കാരിന്‍റെ ഈ നീക്കവും പാളുകയാണ്.

നിലവിലെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് അമ്പതിനായിരത്തോളം പേരെങ്കിലും മദ്യത്തിന്‍റെ പേരിൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിൽ 10,000 മുതൽ 15,000 പേരെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് വഴുതി വീഴാമെന്നാണ് കണക്ക്. സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്‍റെയും കൺസ്യൂമർഫെഡിന്‍റെയുമായി 301 ഔട്ട്ല‌റ്റുകളാണ് പ്രവർത്തിച്ചിരുന്നത്. 598 ബാറുകളിൽ 316 ത്രീസ്റ്റാറും 220 ഫോർ സ്റ്റാറും 51 ഫൈവ് സ്റ്റാറും 11 ഹെറിറ്റേജ് ബാറുകളും പ്രവർത്തിച്ചിരുന്നു. 258 ബിയർ പാർലറുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. സംസ്ഥാന സർക്കാരിന്‍റെ വരുമാനത്തിലെ പ്രധാന ഭാഗവും മദ്യവിൽപനയാണ്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാകും മദ്യം ലഭിക്കാതെ മരിക്കുന്നവരുടെ കണക്കെന്ന സൂചനയാണ് നൽകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.