ETV Bharat / state

ഹെല്‍മറ്റ് ഇല്ലെങ്കില്‍ ലൈസന്‍സ് റദ്ദാവും - licence suspend in driving without helmet

പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ ഓടിക്കുന്നയാളുടെ ലൈസന്‍സാവും നടപടിയ്ക്ക് വിധേയമാവുക. നവംബർ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.

ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കൽ  മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കും  പിഴക്കൊപ്പം ലൈസൻസ് റദ്ദ് ചെയ്യും  licence suspend ride without helmet  licence suspend in driving without helmet  licence suspended if drives without helmet
ഹെൽമെറ്റ് ഇല്ലെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം
author img

By

Published : Oct 23, 2020, 3:32 PM IST

Updated : Oct 23, 2020, 5:16 PM IST

തിരുവനന്തപുരം: ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാൽ ഇനി മുതൽ പിഴ അടച്ചു രക്ഷപ്പെടാം എന്ന് കരുതേണ്ട. ഹെൽമെറ്റ് ഇല്ലാത്തവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പ് തീരുമാനം. നവംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും. പിന്നിലെ യാത്രികന് ഹെൽമെറ്റ് ഇല്ലെങ്കിലും ഓടിക്കുന്നയാളുടെ ലൈസൻസ് പോകും.

കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമ പ്രകാരം ആയിരം രൂപ പിഴയ്‌ക്കൊപ്പം ഹെൽമെറ്റ് ഇല്ലാത്തവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥയുണ്ട്. കേരളത്തിൽ പിഴ 500 ആയി കുറച്ചു. എന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് നടപ്പാക്കിയിരുന്നില്ല. ഈ തീരുമാനമാണ് ഇപ്പോൾ കർശനമായി നടപ്പാക്കുന്നത്. ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുന്നവരെ ബോധവൽകരണ ക്ലാസുകളിൽ പങ്കെടുപ്പിച്ച ശേഷം മാത്രമെ ലൈസൻസ് തിരികെ നൽകുകയുള്ളു.

Last Updated : Oct 23, 2020, 5:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.