ETV Bharat / state

കത്ത് വിവാദം: നഗരസഭ സെക്രട്ടറിയുടെ വാദം തള്ളി ഓംബുഡ്‌സ്‌മാന്‍ - കത്ത് വിവാദം

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം ഓംബുഡ്‌സ്‌മാന്‍റെ പരിധിയില്‍ വരില്ലെന്നായിരുന്നു നോട്ടീസിന് മറുപടിയായി നഗരസഭ സെക്രട്ടറി പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം തള്ളിയിരിക്കുകയാണ് ഓംബുഡ്‌സ്‌മാന്‍

letter row in tvm corporation  നഗരസഭയിലെ കത്ത് വിവാദം  തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം  നഗരസഭാ സെക്രട്ടറി  തിരുവനന്തപുരം കോര്‍പ്പറേഷന്‍  Thiruvananthapuram corporation
തിരുവനന്തപുരം കോര്‍പ്പറേഷന്‍
author img

By

Published : Dec 27, 2022, 9:11 PM IST

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ നഗരസഭ സെക്രട്ടറിയുടെ വാദം തള്ളി ഓംബുഡ്‌സ്‌മാന്‍. മുന്‍പ് നഗരസഭ സെക്രട്ടറിക്ക് ഓംബുഡ്‌സ്‌മാന്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ ഓംബുഡ്‌സ്‌മാന്‍റെ പരിധിയില്‍ കത്തുമായി ബന്ധപ്പെട്ട ആരോപണം വരില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.

യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് സുധീര്‍ ഷാ പാലോട് നല്‍കിയ പരാതിയിലായിരുന്നു നടപടി. കേസ് വിചാരണ അടുത്ത മാസം 22 ലേക്ക് മാറ്റി. കത്ത് വിവാദത്തില്‍ പ്രതിപക്ഷമായ യൂഡിഎഫും ബിജെപിയും മേയറുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന പ്രതിഷേധം 50 ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ ഓംബുഡ്‌സ്‌മാന് നല്‍കിയ പരാതി നിര്‍ണായകമാണ്. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം തുടരുന്നതിനിടയില്‍ വിഷയത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.