ETV Bharat / state

നേമത്ത് കരുത്തരായ സ്ഥാനാർഥികൾ വരട്ടെയെന്ന്‌ വി. ശിവൻകുട്ടി - v. Shivankutty

എൽഡിഎഫിൻ്റെ സംഘടനാ സംവിധാനം മണ്ഡലത്തിൽ ശക്തിപ്പെടുത്തുമെന്നും വി. ശിവൻകുട്ടി

കരുത്തരായ സ്ഥാനാർഥികൾ  വി. ശിവൻകുട്ടി  strongest candidates come in nemam  v. Shivankutty  തിരുവനന്തപുരം
നേമത്ത് കരുത്തരായ സ്ഥാനാർഥികൾ വരട്ടെയെന്ന്‌ വി. ശിവൻകുട്ടി
author img

By

Published : Mar 12, 2021, 1:46 PM IST

Updated : Mar 12, 2021, 2:13 PM IST

തിരുവനന്തപുരം: "നേമത്ത് കരുത്തരായ സ്ഥാനാർഥികൾ വരട്ടെ, വോട്ടുകച്ചവടം നടക്കില്ലല്ലൊ "എന്ന് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. കരുത്തനായ സ്ഥാനാർഥിയെ നേമത്ത് മത്സരിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ യുഡിഎഫ് വോട്ട് കച്ചവടം നടത്തിയത് വ്യക്തമാണ്. എൽഡിഎഫിൻ്റെ സംഘടനാ സംവിധാനം മണ്ഡലത്തിൽ ശക്തിപ്പെടുത്തുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

നേമത്ത് കരുത്തരായ സ്ഥാനാർഥികൾ വരട്ടെയെന്ന്‌ വി. ശിവൻകുട്ടി
ആരു വേണമെങ്കിലും വന്ന് മത്സരിക്കട്ടെ. വ്യക്തികൾ തമ്മിലല്ല മത്സരം. ഓരോ മുന്നണിയുടെയും നയവുംപ്രകടന പത്രികയും പരിഗണിച്ചാണ് ജനം വോട്ടു ചെയ്യുക. ഒ.രാജഗോപാൽ എംഎൽഎ പരാജയമായിരുന്നു. ഇനിയൊരു താമര വന്നാലുള്ള കെടുതിയെ പറ്റി ജനങ്ങൾ വിഷമിക്കുന്നുണ്ട്‌. എൽഡിഎഫ് സർക്കാരിൻ്റെ വികസനവും തുടർഭരണവും മുന്നോട്ടുവച്ചാണ് വോട്ടർമാരെ അഭിമുഖീകരിക്കുകയെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Last Updated : Mar 12, 2021, 2:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.