ETV Bharat / state

ഗവര്‍ണര്‍ക്കെതിരെ ഒരു ലക്ഷം പേരെ അണിനിരത്താന്‍ ഇടതുമുന്നണി; രാജ്ഭവന്‍ ഉപരോധം ഇന്ന് - രാജ്ഭവന്‍ ഉപരോധം

ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ഇന്നത്തെ പ്രതിഷേധം. ഗവര്‍ണര്‍ ഇല്ലാത്ത രാജ്ഭവനിന് മുന്നിലാണ് ഇന്ന് പ്രതിഷേധം നടക്കുക.

rajbhavan march today  rajbhavan march  rajbhavan march ldf  sarkar governor issue  governor arif muhammad khan  ldf march  ldf rajbhavan marach  രാജ്ഭവൻ മാർച്ച്  രാജ്ഭവൻ മാർച്ച് എൽഡിഎഫ്  ഇടത് മുന്നണി രാജ്ഭവൻ മാർച്ച്  ഗവര്‍ണര്‍ക്കെതിരെ മാർച്ച്  ഗവര്‍ണര്‍ക്കെതിരെ സർക്കാർ  ഗവർണർക്കെതിരെ ഇടതു മുന്നണി  സര്‍ക്കാരും ഗവര്‍ണറും തമ്മിൽ പോര്  രാജ്ഭവന്‍ ഉപരോധം  ഇടത് മുന്നണി പ്രതിഷേധം  ഇടത് മുന്നണി പ്രതിഷേധം രാജ്ഭവൻ  സര്‍വ്വകലാശാലകളിലെ വിസി നിയമനം  രാജ്ഭവന്‍ ഉപരോധം  രാജ്ഭവന്‍ ഉപരോധവുമായി ഇടത് മുന്നണി
ഗവര്‍ണര്‍ക്കെതിരെ ഒരു ലക്ഷം പേരെ അണിനിരത്താന്‍ ഇടതു മുന്നണി; രാജ്ഭവന്‍ ഉപരോധം ഇന്ന്
author img

By

Published : Nov 15, 2022, 9:18 AM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ ഒരു ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ ഉപരോധവുമായി ഇടത് മുന്നണി. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ തടസപ്പെടുത്തുന്നതായും ഭരഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കാതിരിക്കുന്നതും ധനമന്ത്രി കെ എന്‍ ബാലഗോപാലിനോടുള്ള പ്രീതി പിന്‍വലിച്ചതുമാണ് പ്രതിഷേധമെന്ന തീരുമാനത്തിലേക്ക് മുന്നണിയെ എത്തിച്ചത്.

സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ടുളള ഗവര്‍ണറുടെ ഇടപെടലുകൾ പ്രതിഷേധം കടുപ്പിക്കാൻ കാരണമായി. ഈ മാസം മൂന്ന് മുതല്‍ തന്നെ ഇടതു മുന്നണി ഗവര്‍ണര്‍ക്കെതിരായ പ്രചാരണം തുടങ്ങിയിരുന്നു. ഉന്നത വിദ്യഭ്യാസ സംരക്ഷണ കണ്‍വെന്‍ഷന്‍ എന്ന പേരില്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചായിരുന്നു പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്‌തത്. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ലഘുലേഖകള്‍ വീടുകളില്‍ എത്തിച്ചും പ്രചരണം നടന്നു. ഇത് കൂടാതെ പ്രാദേശിക തലത്തില്‍ വ്യപകമായി പ്രതിഷേധ കൂട്ടായ്‌മകളും മുന്നണി സംഘടിപ്പിച്ചു. കാമ്പസിലുകളിലും പ്രചാരണം നടന്നു.

ഇത്തരത്തിലുള്ള പ്രതിഷേധങ്ങളുടെയെല്ലാം സമാപനമായാണ് രാജ്ഭവന് മുന്നിലെ ഇന്നത്തെ പ്രതിഷേധം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധം ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭം രാജ്യ വ്യാപക ശ്രദ്ധയിലെത്തിക്കാനാണ് സിപിഎമ്മിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ഇടതുപക്ഷവുമായി സഹകരിക്കുന്ന പ്രമുഖ പാര്‍ട്ടി നേതാക്കളെ ഇന്നത്തെ മാര്‍ച്ചില്‍ എത്തിക്കും.

ഡിഎംകെയുടെ രാജ്യസഭ നേതാവ് തിരുച്ചി ശിവ എംപി അടക്കമുള്ള ദേശീയ നേതാക്കളാണ് മാര്‍ച്ചില്‍ പങ്കെടുക്കുക. രാജ്ഭവന് മുന്നിലെ പ്രതിഷേധം കൂടാതെ എല്ലാ ജില്ലയിലും പ്രതിഷേധ ധര്‍ണ ഇടത് മുന്നണി തീരുമാനിച്ചിട്ടുണ്ട്. ഗവര്‍ണറുടെ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുക എന്ന തീരുമാനത്തിലാണ് ഇടത് മുന്നണിയുള്ളത്.

ജനപങ്കാളിത്തതോടെയുള്ള പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ക്കെതിരായ പ്രചരണമാണ് ലക്ഷ്യം. എന്നാൽ, പ്രതിഷേധത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ധൈര്യമുണ്ടെങ്കില്‍ രാജ്ഭവനുള്ളില്‍ പ്രതിഷേധിക്കു എന്നായിരുന്നു ഗവർണറുടെ പ്രതികരണം.

ഇന്നത്തെ പ്രതിഷേധം: ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ഇന്നത്തെ പ്രതിഷേധം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കില്ല. നിലവില്‍ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റിയുള്ള ഓര്‍ഡിനന്‍സ് നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെയുള്ള ബില്ലുകളും ഗവര്‍ണറുടെ പരിഗണനയിലാണ്. ഇവയില്‍ ഒപ്പിടില്ലെന്ന സമീപനത്തിലാണ് ഗവര്‍ണര്‍.

ഇത്തരത്തില്‍ നിരവധി വിഷയങ്ങളുടെ പേരിലാണ് സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ഉടക്ക് നിലനില്‍ക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കുന്നതിന് നിയമസഭ സമ്മേളനം നേരത്തെ വിളിച്ച് ചേര്‍ക്കുന്നതടക്കമുളള നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഗവര്‍ണര്‍ ഇല്ലാത്ത രാജ്ഭവനിന് മുന്നിലാണ് ഇന്ന് പ്രതിഷേധം നടക്കുക.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഔദ്യോഗിക ആവശ്യങ്ങളുമായി ഡല്‍ഹിയിലാണുള്ളത്. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.