ETV Bharat / state

ഇടതു മുന്നണി മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക്‌ - പിണറായി വിജയൻ

കേരള കോൺഗ്രസ്(ബി) ,ജനാധിപത്യ കേരള കോൺഗ്രസ് , ഐഎൻഎൽ എന്നീ പാർട്ടികളുമായി നാളെയും ചർച്ച നടത്തും

Left Front to discuss cabinet formation  ഇടതു മുന്നണി  മന്ത്രിസഭ രൂപീകരണ ചർച്ചകൾ  പിണറായി വിജയൻ  pinarayi vijayan
ഇടതു മുന്നണി മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക്‌
author img

By

Published : May 10, 2021, 8:50 AM IST

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണ ചർച്ചകൾ സജീവമാക്കി ഇടതു മുന്നണി. എൻസിപി, ജെഡിഎസ്, എൽജെഡി , കേരള കേരള കോൺഗ്രസ് (മാണി) എന്നി പാർട്ടികളുമായി ഇന്ന് സിപിഎം ഉഭയകക്ഷി ചർച്ച നടത്തും. കേരള കോൺഗ്രസ്(ബി) ,ജനാധിപത്യ കേരള കോൺഗ്രസ് , ഐഎൻഎൽ എന്നീ പാർട്ടികളുമായി നാളെയും ചർച്ച നടത്തും. സിപിഐയുമായുള്ള രണ്ടാം ഘട്ട ചർച്ചയും ഇന്നും നാളെയുമായി നടക്കും. കേരള കോൺഗ്രസ് മാണി വിഭാഗം രണ്ട് മന്ത്രി സ്ഥാനം വേണമെന്ന നിലപാടിലാണ്.

ഗണേഷ് കുമാറിനും മന്ത്രി സ്ഥാനം ലഭിച്ചേക്കും. ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻ്റണി രാജുവിനും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. എൽജെഡിയും ജെഡിഎസും ലയിക്കണമെന്ന നിലപാടിലാണ് സിപിഎം. ഐഎൻഎല്ലിന് മന്ത്രി സ്ഥാനം ലഭിക്കില്ല. കഴിഞ്ഞ തവണ മന്ത്രിയായ രാമചന്ദ്രൻ കടന്നപ്പള്ളിക്കും ഇക്കുറി അവസരം ഉണ്ടാകില്ല.

ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും സിപിഐ വിട്ടുനൽകും. ഇത് നേരത്തെ ധാരണയായിരുന്നു. പുതിയ മന്ത്രിസഭ മെയ് 20ന് സത്യപ്രതിഞ്ജ ചെയ്യാനാണ് നിലവിൽ തീരുമാനം. ഈ സാഹചര്യത്തിൽ എത്രയും വേഗം ചർച്ചകൾ പൂർത്തിയാക്കാനാണ് ശ്രമം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.