തിരുവനന്തപുരം : സിപിഎം നേതൃയോഗങ്ങല്‍ ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. ഞായറാഴ്‌ച(28.08.2022) സംസ്ഥാന സെക്രട്ടറിയേറ്റും തിങ്കളാഴ്‌ച(29.08.2022) സംസ്ഥാന സമിതി യോഗവുമാണ് ചേരുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നേതൃയോഗങ്ങളില്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നേതൃയോഗങ്ങളില്‍ നടക്കും. ഈ വിഷയത്തിലെ തുടര്‍ നടപടികളാകും യോഗം പരിശോധിക്കുക.
ഇത് കൂടാതെ ലോക്‌സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകളും നടക്കും. ഞായറാഴ്‌ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാകും മറ്റ് അജണ്ടകള്‍ തീരുമാനിക്കുക. ഞായറാഴ്‌ച മുതല്‍ നേതൃയോഗങ്ങള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്‌ച ചേരാറുള്ള പതിവ് സെക്രട്ടറിയേറ്റ് യോഗം ഇന്ന് (26.08.2022) ചേര്‍ന്നിരുന്നില്ല.