തിരുവനന്തപുരം: മുട്ടില്‍ മരംമുറി വിവാദം ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാൻ ഇന്ന്(ജൂണ്‍ 21) ഇടതുമുന്നണി യോഗം. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന തീരുമാനമെന്നാണ് മരം മുറിക്ക് ഇടയാക്കിയ ഉത്തരവ് സംബന്ധിച്ച് എല്‍ഡിഎഫ് നിലപാട്.
മരം മുറിക്കാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ദുരുപയോഗം ചെയ്‌തോ എന്നത് പരിശോധിക്കാന്‍ ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഇടതുമുന്നണി വിശദമായി ചര്‍ച്ച ചെയ്യും.
ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനവും യോഗത്തില്‍ പൂര്‍ത്തിയാകും. കേരള കോണ്‍ഗ്രസ് എം കൂടി മുന്നണിയിലെത്തിയ സാഹചര്യത്തില്‍ നിലവില്‍ കൈവശം വച്ചിരിക്കുന്ന ബോര്‍ഡ്, കോര്‍പറേഷനുകള്‍ സിപിഎമ്മും, സിപിഐയും വിട്ടു നല്‍കേണ്ടി വരും.
ALSO READ: മുട്ടിൽ മരംമുറി ; വനംവകുപ്പ് അന്വേഷണം പൂര്‍ത്തിയായി
അതേസമയം മരംമുറിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ വനംവകുപ്പ് റിപ്പോര്‍ട്ട് ഉടൻ മന്ത്രിക്ക് കൈമാറും.