ETV Bharat / state

തീരാത്ത സീറ്റ് വി(ക)ലാപം: തെരഞ്ഞെടുപ്പ് ചൂടില്‍ വെന്തുരുകി മുന്നണികൾ - എല്‍ഡിഎഫ് യുഡിഎഫ് സീറ്റ് തർക്കം

മുൻകാലങ്ങളില്‍ ഇല്ലാത്ത വിധമാണ് സിപിഎമ്മില്‍ സ്ഥാനാർഥി നിർണയത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നത്. 2006ല്‍ വിഎസ് അച്യുതാനന്ദന് പാർട്ടി സീറ്റ് നിഷേധിച്ചപ്പോഴാണ് ഇത്തരത്തില്‍ പരസ്യ പ്രതിഷേധം സിപിഎമ്മില്‍ ഉണ്ടാകുന്നത്. പിന്നീട് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വിഎസിന് സീറ്റ് നല്‍കിയത്. ആ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ നിന്ന് ജയിച്ച വിഎസ് മുഖ്യമന്ത്രിയാകുകയും ചെയ്തു.

election 2021
തീരാത്ത സീറ്റ് വി(ക)ലാപം: തെരഞ്ഞെടുപ്പ് ചൂടില്‍ വെന്തുരുകി മുന്നണികൾ
author img

By

Published : Mar 9, 2021, 3:58 PM IST

സീറ്റ് ചർച്ചകൾ തുടരുന്നതിനിടെ എല്‍ഡിഎഫിലും യുഡിഎഫിലും പരസ്യ തർക്കങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. മുൻകാലങ്ങളില്‍ ഇല്ലാത്ത വിധമാണ് സിപിഎമ്മില്‍ സ്ഥാനാർഥി നിർണയത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നത്. നിലവില്‍ തീരുമാനിച്ച സ്ഥാനാർഥികൾക്ക് എതിരെ പോസ്റ്റർ പ്രതിഷേധത്തിനൊപ്പം സൈബർ ഇടങ്ങളിലും പ്രതിഷേധം വ്യാപകമാണ്.

പൊന്നാനി, കുറ്റ്യാടി മണ്ഡലങ്ങളില്‍ ഇന്നലെ നടന്ന പരസ്യ പ്രകടനങ്ങൾക്ക് ശേഷം ഇന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങൾ മുതല്‍ ബ്രാഞ്ച് സെക്രട്ടറിമാർ വരെ രാജി സന്നദ്ധത അറിയിച്ചതാണ് പൊന്നാനിയില്‍ നിന്നുള്ള വാർത്ത.

കുറ്റ്യാടി സീറ്റ് ഘടകകക്ഷിയായ കേരള കോൺഗ്രസിന് നല്‍കിയതിന് എതിരെയാണ് സിപിഎമ്മില്‍ പ്രതിഷേധമുള്ളത്. ഇന്നലെ തന്നെ പ്രവർത്തകർ ഇക്കാര്യം കുറ്റ്യാടിയിലെത്തിയ സംസ്ഥാന നേതാക്കളെ പരസ്യമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

അമ്പലപ്പുഴയില്‍ ജി സുധാകരനും ആലപ്പുഴയില്‍ തോമസ് ഐസക്കിനും സീറ്റ് വേണം, കളമശേരിയില്‍ പി രാജീവ് വേണ്ട, മഞ്ചേശ്വരത്ത് കെആർ ജയാനന്ദിനെ വേണ്ട, റാന്നി സീറ്റ് കേരള കോൺഗ്രസിന് നല്‍കരുത് എന്നിങ്ങനെയാണ് മുൻകാലങ്ങളില്‍ ഇല്ലാത്ത വിധം സിപിഎം പ്രാദേശിക ഘടകങ്ങളില്‍ ആവശ്യം ശക്തമായത്. 2006ല്‍ വിഎസ് അച്യുതാനന്ദന് പാർട്ടി സീറ്റ് നിഷേധിച്ചപ്പോഴാണ് ഇത്തരത്തില്‍ പരസ്യ പ്രതിഷേധം സിപിഎമ്മില്‍ ഉണ്ടാകുന്നത്. പിന്നീട് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വിഎസിന് സീറ്റ് നല്‍കിയത്. ആ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ നിന്ന് ജയിച്ച വിഎസ് മുഖ്യമന്ത്രിയാകുകയും ചെയ്തു.

അതേസമയം, സിപിഐയില്‍ പരസ്യ പ്രതിഷേധത്തിന് പകരം പാർട്ടിക്കുള്ളിലാണ് വികാരം ശക്തമായത്. സ്ഥാനാർഥി പട്ടികയില്‍ യുവാക്കൾക്കും സ്ത്രീകൾക്കും അവസരം കുറഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. നിലവിലെ സ്ഥാനാർഥി പട്ടികയില്‍ ഒരു വനിതയ്ക്ക് മാത്രമാണ് സിപിഐ അവസരം നല്‍കിയിട്ടുള്ളത്.

അതിനിടെ, കോൺഗ്രസില്‍ സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾക്കിടെ പാലക്കാട് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ഷാഫി പറമ്പിലിന് എതിരെ നിലപാട് കടുപ്പിച്ച് മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥ് രംഗത്തുണ്ട്. സംസ്ഥാന നേതാക്കൾ അടക്കം എത്തി അനുനയ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഗോപിനാഥ് നിലപാടില്‍ വിട്ടുവീഴ്‌ചയില്ലാതെ തുടരുന്നത്. നെയ്യാറ്റിൻകര, മൂവാറ്റുപുഴ, കണ്ണൂർ മണ്ഡലങ്ങളില്‍ യുവാക്കൾക്ക് അവസരം നല്‍കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്. അതിനിടെ 70 വയസ് കഴിഞ്ഞവരും അഞ്ച് തവണ എംഎല്‍എയായവരും മത്സരിക്കേണ്ടെന്ന് മുൻ മന്ത്രിയും എംഎല്‍എയുമായ പ്രൊഫ കെവി തോമസ് പറഞ്ഞു. കൊല്ലം സീറ്റില്‍ ബിന്ദു കൃഷ്ണയ്ക്ക് പകരം പിസി വിഷ്‌ണുനാഥിനെ മത്സരിപ്പിക്കാനുള്ള ആലോചനയ്ക്ക് എതിരെയും പ്രതിഷേധമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.