ETV Bharat / state

ഗവർണർക്കെതിരായ യുദ്ധ പ്രഖ്യാപനമായി എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ മാർച്ച്

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തടസപ്പെടുത്തുന്നതായും ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ചാണ് ഇടതു മുന്നണിയുടെ പ്രതിഷേധം. മാർച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്‌തു.

author img

By

Published : Nov 15, 2022, 4:47 PM IST

RAJ BHAVAN MARCH  RAJ BHAVAN MARCH AGAINST GOVERNOR  തിരുവനന്തപുരം  kerala latest news  government governor issue  രാജ്ഭവന്‍ മാര്‍ച്ച്  ആരിഫ് മുഹമ്മദ് ഖാൻ  സിപിഎം ജനറല്‍ സെക്രട്ടറി  സീതാറാം യെച്ചൂരി
രാജ്ഭവന്‍ മാര്‍ച്ച്; ഗവര്‍ണർക്കെതിരെ ആയിരങ്ങളെ അണിനിരത്തി ഇടതു മുന്നണിയുടെ ശക്തി പ്രകടനം, രൂക്ഷ വിമര്‍ശനവുമായി നേതാക്കൾ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള രാഷ്ട്രീയ പോരാട്ടാത്തില്‍ ശക്തി തെളിയിച്ച് ഇടതു മുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ച്. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നേതാക്കള്‍ ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ തടസപ്പെടുത്തുന്നതായും ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം.

രാജ്ഭവന്‍ മാര്‍ച്ച്; ആയിരങ്ങളെ അണിനിരത്തി ഇടതു മുന്നണിയുടെ ശക്തി പ്രകടനം, ഗവര്‍ണർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കൾ

തലസ്ഥാനത്തെ ആറ് കേന്ദ്രങ്ങളില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. പ്രകടനത്തിന്‍റെ ആദ്യ ഭാഗം മാത്രമാണ് രാജ്ഭവന് മുന്നിലെത്തിയത്. ഇതോടെ പ്രതിഷേധക്കാരുടെ നിര വെളളയമ്പലവും കടന്ന് കനകകുന്നിന് മുന്നിലും ആല്‍ത്തറ ജങ്ഷനും കടന്ന് പോയി. ഒരു ലക്ഷം പേരെ അണി നിരത്തുമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി അറിയിച്ചിരുന്നത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. ഇടത് പക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പ്രതിഷേധത്തില്‍ പങ്കെടുത്തു. സമരത്തിന് ദേശീയ മുഖം നല്‍കി ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ എംപിയും പ്രതിഷേധത്തിന്‍റെ ഭാഗമായി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കാതിരിക്കുന്നതും ധനമന്ത്രി കെ.എന്‍ ബാലഗോപാലിനോടുള്ള പ്രീതി പിന്‍വലിച്ചതുമാണ് ഇത്രയും വലിയ പ്രതിഷേധമെന്ന തീരുമാനത്തിലേക്ക് മുന്നണിയെ എത്തിച്ചത്.

സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ ഇടപെടലുകളും കൂടിയായപ്പോള്‍ പ്രതിഷേധം കടുപ്പിച്ചു. ഗവര്‍ണറെ രാഷ്ട്രീയമായും നിയമപരമായും നേരിടാനായിരുന്നു ഇടത് മുന്നണിയുടെ തീരുമാനം. ഇതിന്‍റെ ഭാഗമാണ് ഈ പരസ്യ പ്രതിഷേധങ്ങള്‍.

ഈ മാസം മൂന്ന് മുതല്‍ തന്നെ ഇടത് മുന്നണി ഗവര്‍ണര്‍ക്കെതിരായ പ്രചരണം തുടങ്ങിയിരുന്നു. ഇന്നത വിദ്യഭ്യാസ സംരക്ഷണ കണ്‍വന്‍ഷന്‍ എന്ന പേരില്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചായിരുന്നു പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്‌തത്. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ലഘുലേഖകള്‍ വീടുകളില്‍ എത്തിച്ചും പ്രചരണം നടന്നു.

ഇത്കൂടാതെ പ്രാദേശിക തലത്തില്‍ വ്യപകമായി പ്രതിഷേധ കൂട്ടായ്‌മകളും മുന്നണി സംഘടിപ്പിച്ചു. ക്യാമ്പസുകളിലും പ്രചരണം നടന്നു. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളുടെയെല്ലാം സമാപനമാണ് ഇന്ന് (15-11-2022) രാജ്ഭവന് മുന്നില്‍ നടന്നത്. ഗവര്‍ണറെ ഉപയോഗിച്ച് ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഭരണം അസ്ഥിരമാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണമാണ് പ്രധാനമായും ഇടത് നേതാക്കള്‍ ഉന്നയിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.