ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിപിഎം - സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം എത്തരത്തിലാകണമെന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ഇടത് മുന്നണി യോഗം തീരുമാനമെടുക്കും

ldf protest  citizenship amendment bill  പൗരത്വ ഭേദഗതി നിയമം  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്  ഇടതുമുന്നണി യോഗം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിപിഎം
author img

By

Published : Dec 13, 2019, 2:54 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം എത്തരത്തിലാകണമെന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ഇടത് മുന്നണി യോഗം തീരുമാനമെടുക്കും. മതനിരപേക്ഷ ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണ് നിയമമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍.

ഭരണഘടനാ വിരുദ്ധമായ നിയമം നടപ്പിലാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുമുള്ളത്. ഇന്ന് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ഈ അഭിപ്രായം തന്നെയാണ് ഉയര്‍ന്നത്. ന്യൂനപക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നിയമമെന്ന നിലയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം. നിയമത്തിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രത്യക്ഷ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് പാര്‍ട്ടി നീക്കം.

Intro:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്ര് തീരുമാനം. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.Body:പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം എങ്ങനെ വേണമെന്നത് തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം തീരുമാനിക്കും. മതനിരപേക്ഷ ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണ് നിയമമെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. ഭരണഘടനാ വിരുദ്ധമായ ബില്ല് നടപ്പിലാക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഈ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുമുള്ളത്. ഇന്നത്തെ സെക്രട്ടറിയേറ്റിലും ഈ അഭിപ്രായം തന്നെയാണ് ഉയര്‍ന്നത്. ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണ് നിയമമെന്ന നിലയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. നിയമത്തിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പ്രത്യക്ഷ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് നീക്കം. അതുകൊണ്ട് തന്നെയാണ് മുന്നണിയിലെ മുഴുവന്‍ കക്ഷികളേയും ഉള്‍പ്പെടുത്തി പപ്രതിഷേധമെന്ന തീരുമാനം സെക്രട്ടറിയേറ്റില്‍ ഉണ്ടായത്. ഏത് രീതിയിലുല്‌ള പ്രതി,ധേവേണമെന്ന ്മുന്നണി യോഗത്തില്‍ തീരുമാനമെടുക്കും. വിശദമായ ചര്‍ച്ച നടത്തി തീരുമാനമെടുക്കാനും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.