ETV Bharat / state

വിവാദങ്ങൾ ചർച്ചയായില്ല; എല്‍ഡിഎഫ് യോഗത്തില്‍ സഭ തർക്കം പരിഹരിക്കാനുള്ള ബില്ലിന് അംഗീകാരം

എകെജി സെന്‍ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സ്വപ്‌നയുടെ ഫേസ് ബുക്ക് ലൈവ് ചര്‍ച്ചക്കെടുത്തില്ല. സഭ തര്‍ക്കം പരിഹരിക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കി.

വിവാദങ്ങളൊന്നും ചർച്ചയായില്ല  സഭ തർക്കം പരിഹരിക്കാനുള്ള ബില്ലിന് അംഗീകാരം  എല്‍ഡിഎഫ് യോഗം അവസാന ഘട്ടത്തിലേക്ക്  എല്‍ഡിഎഫ് യോഗം  എകെജി സെന്‍റര്‍  എല്‍ഡിഎഫ് വാര്‍ത്തകള്‍  kerala news updates  latest news in kerala
എല്‍ഡിഎഫ് യോഗം അവസാന ഘട്ടത്തിലേക്ക്
author img

By

Published : Mar 9, 2023, 10:57 PM IST

തിരുവനന്തപുരം: വിവാദങ്ങള്‍ ചര്‍ച്ചയാകാതെ എകെജി സെന്‍ററില്‍ വിളിച്ച് ചേര്‍ത്ത എല്‍ഡിഎഫ് യോഗം അവസാന ഘട്ടത്തിലേക്ക്. യോഗം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടവി എംവി ഗോവിന്ദനും അടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങളുമായി ഫേസ് ബുക്ക് ലൈവിലെത്തിയത്. എന്നാല്‍ ഇത് ഉള്‍പ്പെടെയുള്ള വിവാദങ്ങളൊന്നും തന്നെ യോഗത്തില്‍ ചര്‍ച്ചയായില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

ഓർത്തഡോക്‌സ് - യാക്കോബായ സഭ തർക്കം പരിഹരിക്കാനുള്ള ബില്ലിൻ്റെ കരടിന് ഇടത് മുന്നണി യോഗം അംഗീകാരം നൽകി. ഇത് മാത്രമാണ് അടിയന്തര ഇടത് മുന്നണി യോഗത്തിൽ തീരുമാനമായതെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നിയമമന്ത്രി പി രാജീവാണ് ബില്ലിൻ്റെ കരട് മുന്നണി യോഗത്തിൽ അവതരിപ്പിച്ചത്.

2017ലെ സുപ്രീംകോടതി വിധിക്കെതിരാകാതെ ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കും വിധമാണ് കരട് ബിൽ തയാറാക്കിയിരിക്കുന്നത്. ഓർത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങളുമായി സർക്കാർ തലത്തിൽ നടത്തിയ ചർച്ചകളിൽ സമവായം ഉണ്ടായിരുന്നില്ല. നിരവധി തവണ മുഖ്യമന്ത്രി അടക്കം ചർച്ച നടത്തിയെങ്കിലും ഇരുകൂട്ടരും നിലപാടുകളിൽ ഉറച്ച് നിന്നു. ഇതോടെയാണ് നിയമ നിർമാണം എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

പള്ളികളുടെ ഭരണപരമായ അവകാശം ഓർത്തഡോക്‌സ് വിഭാഗത്തിന് നില നിർത്തിയും യാക്കോബായ വിഭാഗത്തിന് ആരാധന സ്വാതന്ത്ര്യം നൽകും വിധത്തിലുള്ള കരടാണ് നിയമ മന്ത്രി അവതരിപ്പിച്ചത്. എന്നാൽ നിയമ നിർമാണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഓർത്തഡോക്‌സ് വിഭാഗം. യാക്കോബായ സഭയുടെയും ഓർത്തഡോക്‌സ് വിഭാഗത്തിൻ്റെയും ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് സർക്കാർ നിയമ നിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്.

സുപ്രീംകോടതി വഴി ലഭിക്കുന്ന ഓർത്തഡോസ് വിഭാഗത്തിന്‍റെ കയ്യിലുള്ള ദേവാലയങ്ങളിൽ യാക്കോബായ സഭയിലെ വിശ്വാസികൾക്ക് പ്രവേശിക്കാനോ ആരാധന നടത്തുവാനോ കഴിയുന്നില്ലെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദ പ്രതിവാദങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സുപ്രീം കോടതിയിൽ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓർത്തഡോക്‌സ് - യാക്കോബായ സഭ തർക്കം പരിഹരിക്കാനുള്ള ബില്ലിന്‍റെ കരടിന് ഇടത് മുന്നണി അംഗീകാരം നൽകിയിരിക്കുന്നത്.

സ്വപ്‌നയുടെ ലൈവും മുഖ്യമന്ത്രിക്കുള്ള ആശംസയും: സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതാനും ചിലര്‍ ഒത്ത് തീര്‍പ്പിന് ശ്രമിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ്‌ പറഞ്ഞത്. 'സ്വര്‍ണക്കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്, അതും എന്‍റെ അടുത്ത്' എന്നായിരുന്നു സ്വപ്‌ന കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ കുറിച്ചത്. അതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് ഫേസ് ബുക്ക് ലൈവിലെത്തിയത്.

വനിത ദിനമായ ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ചും സ്വപ്‌ന സുരേഷ്‌ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെയും ക്ലിഫ് ഹൗസിലെ സ്‌ത്രീകളെയും പരിഹസിച്ചായിരുന്നു സ്വപ്‌ന സുരേഷിന്‍റെ ആശംസ. ''ബിരിയാണി ചെമ്പ് വിത്ത് ഗോള്‍ഡ് നെക്‌സ്‌റ്റ് ഇയര്‍ ഫോര്‍ യു ആന്‍ഡ് ക്ലിഫ് ഹൗസ് ഫിസിക്കല്‍ വുമണ്‍'' എന്നാണ് സ്വപ്‌ന ഫേസ് ബുക്കില്‍ കുറിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.