ETV Bharat / state

മുന്നണി യോഗം യഥാസമയം ചേരാത്തതിൽ ഘടക കക്ഷികൾക്ക് അതൃപ്‌തി; ഇടത് മുന്നണി യോഗം 22 ന് - സിപിഎം സെമിനാർ

മുന്നണി യോഗം യഥാസമയം ചേരാത്തതിൽ ഘടക കക്ഷികൾ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം. സിപിഎം ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിലും അമർഷം.

ഇടത് മുന്നണി യോഗം  LDF front meeting  ഇടത് മുന്നണി യോഗം 22 ന്  സിപിഎം  CPM  LDF front meeting on 22nd July  ഏക സിവിൽ കോഡ് വിഷയം  LDF front meeting news  സിപിഎം സെമിനാർ
ഇടത് മുന്നണി യോഗം 22 ന്
author img

By

Published : Jul 12, 2023, 9:11 AM IST

Updated : Jul 12, 2023, 1:27 PM IST

തിരുവനന്തപുരം : ഇടത് മുന്നണി യോഗം 22 ന് ചേരാൻ തീരുമാനം. വിവാദങ്ങള്‍ ഏറെ ഉണ്ടായിട്ടും ഇടതു മുന്നണി യോഗം ചേരാത്തതിൽ ഘടക കക്ഷികൾക്കിടയിൽ കടുത്ത അതൃപ്‌തി നിലനിൽക്കുന്നതിനിടെയാണ് യോഗം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. സിപിഎം ഏകപക്ഷീയമായി എല്ലാ വിഷയങ്ങളിലും തീരുമാനം എടുക്കുന്നു എന്നാണ് ഘടക കക്ഷികളുടെ വിമർശനം.

ഏക സിവിൽ കോഡ് വിഷയത്തിലെ സെമിനാറിൽ സിപിഎം ഏകപക്ഷീയമായി മുസ്‌ലിം ലീഗിനെ ക്ഷണിച്ചതിൽ കടുത്ത അതൃപ്‌തിയിലാണ് സിപിഐ. ഇക്കാര്യം മുന്നണി യോഗത്തിൽ അറിയിക്കാനാണ് സിപിഐ നേതൃത്വത്തിന്‍റെ തീരുമാനം. ദേശീയ കൗൺസിൽ നടക്കുന്നതിനാൽ സിപിഎം സെമിനാറിൽ സിപിഐയുടെ മുതിർന്ന നേതാക്കൾ ആരും പങ്കെടുക്കില്ല. ഘടക കക്ഷികളും കൂടി പങ്കെടുക്കേണ്ട സെമിനാറിലേക്ക് ഏകപക്ഷീയമായി സിപിഎം മുസ്‌ലിം ലീഗിനെ ക്ഷണിച്ചതിൽ എതിരഭിപ്രായമുള്ളവർ വേറെയുമുണ്ട്.

നയപരമായ സുപ്രധാന വിഷയങ്ങളിൽ പോലും ഇടതുമുന്നണി ചേർന്ന് ചർച്ച ചെയ്യാതെ എല്ലാം സിപിഎം തീരുമാനിക്കുകയാണെന്നാണ് വിമർശനം. വിഷയങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യണമെന്ന് സാമാന്യ മര്യാദ പാലിക്കപ്പെടുന്നില്ലെന്നും വിമർശനമുണ്ട്. സർക്കാരിൻ്റെ രണ്ടാം വാർഷിക പ്രചാരണ പരിപാടികൾ തീരുമാനിക്കാൻ ഏപ്രിൽ അഞ്ചിനാണ് അവസാനം മുന്നണി യോഗം ചേർന്നത്. മാധ്യമ പ്രവർത്തകർക്കെതിരെ എടുക്കുന്ന കേസുകളിലും മാധ്യമങ്ങളോടുള്ള സമീപനത്തിലും എംവി ശ്രേയാംസ് കുമാർ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

ഇക്കാര്യം മുന്നണി യോഗത്തിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് എൽജെഡി. എസ്എഫ്ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ്, ആൾമാറാട്ട കേസുകളും പ്രതിപക്ഷത്തെ നേതാക്കൾക്ക് എതിരായ കേസുകളും വൻ വിവാദമായിട്ടും എല്ലാവരും യോജിച്ചുള്ള ഒരു ചർച്ചയും എൽഡിഎഫിൽ നടന്നിട്ടില്ല. ഇതു കാരണം വിവാദങ്ങളിൽ സിപിഎം ഒറ്റയ്ക്ക് പ്രതിരോധിക്കുന്ന സ്ഥിതിയാണ് കണ്ടത്. പാർട്ടി നേതൃയോഗങ്ങളിൽ പോലും പങ്കെടുക്കാതെ ഇടതു കൺവീനർ ഇ പി ജയരാജൻ മാറി നിൽക്കുന്നതും മുന്നണി യോഗം ചേരുന്നതിന് തടസമായിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ പറഞ്ഞവസാനിപ്പിക്കാനാണ് സിപിഎം നീക്കം. ഘടകകക്ഷികളുടെ വിമർശനങ്ങളെ ഉൾക്കൊണ്ടാകും സിപിഎം മുന്നണി യോഗത്തിൽ നിലപാട് എടുക്കുക. എഐ ക്യാമറ മുതൽ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് മുന്നണി യോഗത്തിൽ ചർച്ചയാകും. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തിന്‍റെ അജണ്ടയിലുണ്ട്.

ഏക സിവിൽ കോഡിനെതിരായ സെമിനാറില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം; ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ജൂലൈ 15ന് കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ജനകീയ ദേശീയ സെമിനാറില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനറും സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയുമായ പി മോഹനന്‍ പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എംവി ഗോവിന്ദന്‍, എളമരം കരീം, പന്ന്യന്‍ രവീന്ദ്രന്‍, എംവി ശ്രേയാംസ്‌ കുമാര്‍, പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ALSO READ : Uniform Civil Code| സിപിഎം ദേശീയ സെമിനാറില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് സംഘാടക സമിതി

Last Updated : Jul 12, 2023, 1:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.