ETV Bharat / state

രാജ്യത്ത് ഇന്ധനവില കൂട്ടിയത് ജനങ്ങളോടുള്ള ക്രൂരതയെന്ന് എല്‍.ഡി.എഫ്‌

author img

By

Published : Mar 14, 2020, 3:08 PM IST

വിലക്കുറവ്‌ ജനങ്ങള്‍ക്ക്‌ നല്‍കാതെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍.

എല്‍.ഡി.എഫ്‌  എണ്ണവില കൂട്ടി  LDF  oil price increase in the country cruel to the people  A. Vijayaraghavan.  എ.വിജയരാഘവന്‍
രാജ്യത്ത് ഇന്ധനവില കൂട്ടിയത് ജനങ്ങളോടുള്ള ക്രൂരതയെന്ന് എല്‍.ഡി.എഫ്‌

തിരുവനന്തപുരം: കൊവിഡ്‌ 19 രോഗ ഭീതിയില്‍ രാജ്യം വിറങ്ങലിച്ച്‌ നില്‍ക്കുമ്പോൾ ഇന്ധനവില കൂട്ടിയത്‌ ജനങ്ങളോടുള്ള ക്രൂരതയെന്ന് എല്‍.ഡി.എഫ്‌. രാജ്യത്തെ ജനങ്ങളെ ശത്രുക്കളായി കാണുന്നവര്‍ക്ക്‌ മാത്രമേ ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ നടപടിയെടുക്കാന്‍ കഴിയൂവെന്ന് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. ഇന്ധനവിലയിലെ ഇടിവ്‌ മൂലമുള്ള നേട്ടം നികുതി കൂട്ടിയതോടെ ജനങ്ങള്‍ക്ക്‌ കിട്ടാതാക്കിയിരിക്കുന്നു.

ഇന്ധനവില കുറയുന്നതിനും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുമുള്ള എല്ലാ സാധ്യതയും ഇതോടെ അസ്‌തമിച്ചു. ജനങ്ങള്‍ക്ക്‌ കിട്ടേണ്ട ആശ്വാസം തട്ടിയെടുക്കുന്ന പൈശാചികതയാണ്‌ കേന്ദ്രസര്‍ക്കാര്‍ പുറത്തെടുത്തിരിക്കുന്നത്‌. വിലക്കുറവ്‌ ജനങ്ങള്‍ക്ക്‌ നല്‍കാതെ കൊള്ളയടിക്കാനുള്ള അവസരമായി കേന്ദ്ര സര്‍ക്കാര്‍ ഇതിനെ കാണുന്നു. ഈ ഇരുട്ടടി ഒരു തരത്തിലും നീതികരിക്കാന്‍ കഴിയില്ല. കേന്ദ്ര സർക്കാർ നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.