ETV Bharat / state

മുഖ്യമന്ത്രി-കെപിസിസി പ്രസിഡന്‍റ് വാക്‌പോര് ആരോഗ്യകരമല്ല: പി.കെ കുഞ്ഞാലിക്കുട്ടി

ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന നീക്കമാണിതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പ്രതികരിച്ചു.

കുഞ്ഞാലിക്കുട്ടി  മുഖ്യമന്ത്രി-കെപിസിസി പ്രസിഡന്‍റ് വാക്‌പോര് ആരോഗ്യകരമല്ല  മുഖ്യമന്ത്രി-കെപിസിസി പ്രസിഡന്‍റ് വാക്‌പോര്  വാക്‌പോര് ആരോഗ്യകരമല്ലെന്ന് കുഞ്ഞാലിക്കുട്ടി  കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം  kunjalikutty comments on CM and KPCC president's statements  CM and KPCC president's statements  kunjalikutty news  KPCC president's statements  fight over brennen college
മുഖ്യമന്ത്രി-കെപിസിസി പ്രസിഡന്‍റ് വാക്‌പോര് ആരോഗ്യകരമല്ല; പി.കെ കുഞ്ഞാലിക്കുട്ടി
author img

By

Published : Jun 21, 2021, 1:10 PM IST

Updated : Jun 21, 2021, 1:38 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും തമ്മിലുള്ള വാക്പോര് ആരോഗ്യകരമല്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ ഇത്തരം വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.

സുധാകരന് ജാഗ്രതക്കുറവ് ഉണ്ടായോ എന്ന് കെപിസിസി തീരുമാനിക്കട്ടെ. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ആ ചർച്ചകളുടെ ശ്രദ്ധ തിരിച്ചുവിടുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വിഷയത്തിൽ പ്രതികരിച്ചു.

മുഖ്യമന്ത്രി-കെപിസിസി പ്രസിഡന്‍റ് വാക്‌പോര് ആരോഗ്യകരമല്ല: പി.കെ കുഞ്ഞാലിക്കുട്ടി

READ MORE: ഇന്ധനവില വര്‍ധനയില്‍ ട്രേഡ് യൂണിയനുകളുടെ ചക്രസ്തംഭന സമരം

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്‌ത ചക്ര സ്‌തംഭന സമരത്തിന് തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ പി കെ. കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകി.

Last Updated : Jun 21, 2021, 1:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.