തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായ വർധനവ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. വില വർധനവ് അന്തർദേശീയ വിഷയമാണെന്നും തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ഭരണം പിടിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. തിരുവനന്തപുരം ഫോർട്ട് വാർഡിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും പിൻതള്ളി എൻ.ഡി.എ മുന്നണിയെ ജനം സ്വാഗതം ചെയ്യുമെന്നും കേരളത്തിൽ ബി.ജെ.പി വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
പെട്രോൾ വിലവർധനവ് അന്തർദേശീയ വിഷയം; തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കുമ്മനം - kummanam rajashekharan raction
കേരളത്തിൽ ബി.ജെ.പി വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് കുമ്മനം രാജശേഖരൻ