ETV Bharat / state

സ്ഥാനാർഥി പ്രഖ്യാപനം സാങ്കേതികം മാത്രമെന്ന് കുമ്മനം - loksabha election

സിപിഎമ്മിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഈ ഒരു സംസ്ഥാനമേയുള്ളൂ. അതിനാൽ അവര്‍ക്ക് എന്ത് വേണമെങ്കിലും ആകാം. എന്നാല്‍ ബിജെപിക്ക് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും കുമ്മനം രാജശേഖരൻ.

കുമ്മനം രാജശേഖരൻ
author img

By

Published : Mar 22, 2019, 12:12 PM IST

പത്തനംതിട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്ന് കുമ്മനം രാജശേഖരന്‍. പ്രഖ്യാപനം വൈകുന്നത് സാങ്കേതികം മാത്രമാണ്. പാർട്ടിയിൽ ഭിന്നതയുളളതിനാലാണ് പ്രഖ്യാപനം വൈകുന്നതെന്ന പ്രചരണം വ്യാജമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും അമിത് ഷായുമെല്ലാം ഉള്‍പ്പെട്ട തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയാലോചിച്ചാണ് ബിജെപിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്.ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മാത്രമാണ് ഇപ്പോള്‍ പുറത്ത് വിട്ടത്. ഇനിയും പ്രഖ്യാപനങ്ങള്‍ ബാക്കിയുണ്ട്. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയുടെ പേര് രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കേണ്ട കാര്യം മാത്രമേയുള്ളൂവെന്നും കുമ്മനം പറഞ്ഞു. പത്തനംതിട്ടയില്‍ നേരത്തെ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടിയിരുന്നുവെന്ന് കരുതുന്നില്ല. സിപിഎം നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതില്‍ അതിശയമില്ല. കാരണം അവര്‍ക്ക് പ്രഖ്യാപിക്കാന്‍ ഈ ഒരു സംസ്ഥാനമേയുള്ളൂ. അതിനാൽ അവര്‍ക്ക് എന്ത് വേണമെങ്കിലും ആകാം. എന്നാല്‍ ബിജെപിക്ക് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:Body:

തിരുവനന്തപുരം: പത്തനംതിട്ട സീറ്റ് പ്രഖ്യാപനം വൈകുന്നതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്ന് കുമ്മനം രാജശേഖരന്‍. പ്രഖ്യാപനം ഒന്ന് രണ്ട് ദിവസം വൈകുന്നത് സാങ്കേതികം മാത്രമാണ്. പ്രഖ്യാപനം വൈകുന്നതില്‍ ഭിന്നതയുണ്ടെന്നുളളത് കുപ്രചരണം മാത്രമാണെന്നും കുമ്മനം പറഞ്ഞു. 

ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതില്‍ പ്രധാനമന്ത്രിയും അമിത് ഷായുമെല്ലാം ഉള്‍പ്പെടും. ഇവര്‍ കൂടിയാലോകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക എന്നും കുമ്മനം വ്യക്തമാക്കി. 

 ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും പ്രഖ്യാപനങ്ങള്‍ ബാക്കിയുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കേണ്ട കാര്യം മാത്രമേയുള്ളൂ എന്നും കുമ്മനം പറഞ്ഞു. 

പത്തനംതിട്ടയില്‍ നേരത്തേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടിയിരുന്നുവെന്ന് കരുതുന്നില്ല. സിപിഎം നേരത്തേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ അതിശയമില്ല. അവര്‍ക്ക് പ്രഖ്യാപിക്കാന്‍ ഈ ഒരു സംസ്ഥാനമേയുള്ളൂ. അവര്‍ക്ക് എന്ത് വേണമെങ്കിലും ആകാം. എന്നാല്‍ ബിജെപിക്ക് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും അത് തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.