തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ തുടർ ഭരണം ഉറപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമെന്ന് നേമം എൻ ഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഇത് ജനങ്ങളുടെ മുന്നിൽ വിലപ്പോവില്ല. ക്രമക്കേടിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും കുമ്മനം പറഞ്ഞു.
തുടർഭരണം ലഭിച്ചാൽ ശബരിമലയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിശദമാക്കണം. യുഡിഎഫും നിലപാട് വ്യക്തമാക്കണം. നേമത്ത് യുഡിഎഫും എൽഡിഎഫും ഒത്തുകളിച്ചാലും 51 ശതമാനം വോട്ട് നേടി എൻഡിഎ ജയിക്കും. നിലവിൽ ത്രികോണ മത്സരമാണ് നേമത്ത് നടക്കുന്നത്. ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തിനാണ് പച്ചക്കള്ളം വിളിച്ചു പറയുന്നതെന്ന് കുമ്മനം ചോദിച്ചു. താൻ വർഗീയ വാദിയാണെന്ന് ന്യൂനപക്ഷ സമുദായങ്ങളോ സംഘടനകളോ പറയില്ലെന്നും കുമ്മനം പറഞ്ഞു.