ETV Bharat / state

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു, നിയമത്തിന് മുകളിലല്ല ഭരണകര്‍ത്താക്കള്‍, ഉത്തരവ് സംഘ്‌പരിവാറിന് തിരിച്ചടി : കെടിയു സിന്‍ഡിക്കേറ്റ്

കെടിയു സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്പെ‌ന്‍ഡ് ചെയ്‌ത ഗവര്‍ണറുടെ നടപടി റദ്ദാക്കി ഹൈക്കോടതി. ഉത്തരവിനെ സ്വാഗതം ചെയ്‌തതായി സിന്‍ഡിക്കേറ്റ്. സര്‍വകലാശാല നിയമങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിധി. സംഘ്‌പരിവാര്‍ പാര്‍ട്ടിയ്‌ക്കുള്ള വന്‍ തിരിച്ചടിയാണിതെന്ന് സിന്‍ഡിക്കേറ്റ്.

കെടിയു സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കി  ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടി  ഹൈക്കോടതി  കെടിയു സിന്‍ഡിക്കേറ്റ്  സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്‌തു  ഹൈക്കോടതി വാര്‍ത്തകള്‍  ഹൈക്കോടതി പുതിയ വാര്‍ത്തകള്‍  കെടിയു സിന്‍ഡിക്കേറ്റ്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  കോരള സാങ്കേതിക സര്‍വകലാശാല  kerala news updates  latest news in kerala  news updates in kerala
ഗവര്‍ണര്‍ക്ക് തിരിച്ചടി
author img

By

Published : Mar 17, 2023, 6:02 PM IST

Updated : Mar 18, 2023, 8:55 AM IST

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്‌ത ഗവര്‍ണറുടെ നടപടി റദ്ദാക്കിയുള്ള ഹൈക്കോടതിയുടെ വിധിയെ സ്വഗതം ചെയ്യുന്നുവെന്ന് കെടിയു സിന്‍ഡിക്കേറ്റ്. നിയമ നിർമാണ സഭകൾക്കും അവ നിർമിക്കുന്ന നിയമങ്ങൾക്കും മുകളിലല്ല തങ്ങളെന്ന് ഭരണ കർത്താക്കളെ ഓർമിപ്പിക്കുന്ന വിധിയാണ് ഹൈക്കോടതിയുടേതെന്ന് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ്. കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ ഈ വിധി സര്‍വകലാശാല നിയമങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും സിന്‍ഡിക്കേറ്റ് വിലയിരുത്തി.

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുവാനായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അനാവശ്യമായി കൈ കടത്തുന്ന സംഘ്‌പരിവാര്‍ സംഘടനകള്‍ക്കുള്ള വന്‍ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും സിന്‍ഡിക്കേറ്റ് പറഞ്ഞു. കെടിയുവില്‍ (കേരള സാങ്കേതിക സര്‍വകലാശാല) താത്‌കാലിക വിസിയായി സിസ തോമസിനെ നിയമിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് തീരുമാനങ്ങളെ സസ്‌പെന്‍ഡ് ചെയ്‌ത ഗവര്‍ണറുടെ നടപടിയും ഹൈക്കോടതി റദ്ദാക്കിയത്.

സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ മറികടക്കാന്‍ യുഡിഎഫ് ബിജെപി കടലാസ് സംഘടനകളുടെ വക്കാലത്തുമായി നടക്കുകയാണ് ചില കേന്ദ്രങ്ങളെന്നും സിന്‍ഡിക്കേറ്റിന്‍റെ തീരുമാനങ്ങള്‍ ചാന്‍സലറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് നിയമ വിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്‌ത നടപടി തിരുത്തുവാനായി സിന്‍ഡിക്കേറ്റിന് ഹൈക്കോടതിയെ സമീപിക്കേണ്ടതായി വന്നുവെന്നും സിന്‍ഡിക്കേറ്റ് പറഞ്ഞു. കേരള സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ സിസ തോമസിനെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റും ഗവേണിങ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് ഗവര്‍ണര്‍ റദ്ദാക്കിയത്.

വൈസ് ചാന്‍സലറെ നിയന്ത്രിക്കാനായി പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കുന്നതിന് മറ്റൊരു സമിതി, ഗവര്‍ണര്‍ക്ക് വൈസ് ചാന്‍സലര്‍ അയക്കുന്ന കത്തുകള്‍ സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് ചെയ്യണം എന്നിങ്ങനെ തുടങ്ങുന്ന തീരുമാനങ്ങളും ഗവര്‍ണര്‍ തടഞ്ഞിരുന്നു. സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള ഇത്തരം നടപടികള്‍ക്ക് തടസമുണ്ടായതോടെയാണ് ഇതിനെതിരെ സിൻഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് ഐ ബി സതീശൻ എംഎൽഎയാണ് സിൻഡിക്കേറ്റിനായി ഹൈക്കോടതിയെ സമീപിച്ചത്.

സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് പോലും മുറുകുന്നതിനിടെ വൈസ് ചാൻസലർ സിസ തോമസിന് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻ ഡയറക്‌ടർ സ്ഥാനം വഹിക്കുകയായിരുന്ന സിസ തോമസിനെ സുപ്രീംകോടതി പുറത്താക്കിയ എം എസ് രാജശ്രീയുടെ ഒഴിവിലേക്ക് വിസിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിക്കുകയായിരുന്നു. എന്നാൽ താത്‌കാലിക വിസിയെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണെന്ന് ഫെബ്രുവരിയിൽ വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുതിയ പാനൽ വരുന്നത് വരെ സിസ തോമസിന് തുടരാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്‌ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കി. പകരം മുന്‍ വിസി എംഎസ് രാജശ്രീയെ നിയമിക്കുകയും ചെയ്‌തിരുന്നു.

also read: സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ അസാധുവാക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

Last Updated : Mar 18, 2023, 8:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.