തിരുവനന്തപുരം: KTDC MD VR Krishna Theja Resigns: കേരള ടൂറിസം ഡവലപ്‌മെന്‍റ് കോര്‍പറേഷന് നേട്ടങ്ങള്‍ സമ്മാനിച്ച എം.ഡി വി.ആര്‍ കൃഷ്‌ണതേജ സ്ഥാനമൊഴിയുന്നു. ഡിസംബര്‍ 20 ന് പുതിയ മാനേജിങ് ഡയറക്‌ടര്‍ വി.വിഘ്‌നേശ്വരിക്ക് അദ്ദേഹം ചാര്‍ജ്ജ് കൈമാറും. നിലവില്‍ കേരള ടൂറിസം ഡയറക്‌ടറാണ് കൃഷ്‌ണതേജ.
കെടിഡിസിയുടെ വികസന പദ്ധതികളുടെ ഭാഗമായി ആലപ്പുഴയില്‍ 'റിപ്പിള്‍ ലാന്‍റ് ', കണ്ണൂരില്‍ 'ലൂം ലാന്‍റ് ', മങ്ങാട്ടുപറമ്പിലെ 'ഫോക്ക് ലാന്‍റ് ' വേളിയിലെ ഫ്ലോട്ടിങ് റസറ്റോറന്‍റായ 'ഫ്‌ളോട്ടില', ആലപ്പുഴ, കായംകുളം, വടകര എന്നിവിടങ്ങളിലെ റസറ്റോറന്‍റുകള്‍ 'ആഹാര്‍' എന്ന ബ്രാന്‍ഡാക്കിയതും കൃഷ്‌ണ തേജയുടെ സമയത്താണ്.
രാജ്യത്താദ്യമായി ക്വാറന്‍റൈന്‍ പാക്കേജുകള്‍ നടപ്പാക്കി കെടിഡിസി മാതൃകയായതും കൃഷ്‌ണതേജയുടെ കാലയളവിലാണ്. ഈ കാലയളവില്‍ മികച്ച ലാഭമാണ് കെടിഡിസിക്ക് ലഭിച്ചത്. പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍റായ മേക്ക് മൈട്രിപ്പുമായും പൊതു മേഖലയിലെ ഏറ്റവും വലിയ ടൂറിസം സ്ഥാപനമായ ഐആര്‍സിടിസിയുമായും തുടര്‍ വാണിജ്യകരാര്‍ ഉണ്ടാക്കി.
കോര്‍പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സോഫ്റ്റ്‌വെയറിലേക്ക് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. നിലവില്‍ കോളജ് വിദ്യാഭ്യാസ ഡയറക്‌ടറായ വി.വിഘ്‌നേശ്വരി 2015 ലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ്.
ALSO READ: രണ്ടുവയസുകാരിയുടെ മുഖം കടിച്ചു പറിച്ച് മാനസിക രോഗി, പ്ലാസ്‌റ്റിക് സർജറി വേണമെന്ന് ഡോക്‌ടർമാർ