ETV Bharat / state

സ്വപ്ന വിളിച്ചത് റമദാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടെന്ന് മന്ത്രി കെ.ടി ജലീല്‍

സ്വപ്നയെ വിളിച്ചത് കോണ്‍സുല്‍ ജനറലിന്‍റെ നിര്‍ദേശമനുസരിച്ചാണ്. സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുണ്ടെന്നും മന്ത്രി.

author img

By

Published : Jul 14, 2020, 6:14 PM IST

Updated : Jul 14, 2020, 6:33 PM IST

KT Jaeel  Ramadan kits  Swapna Suresh  സ്വപ്നയുടെ ഫോണ്‍ വിളി  സ്വപ്നയുടെ ഫോണ്‍ വിളി  യു.എ.ഇ കോണ്‍സുലേറ്റ്
സ്വപ്ന വിളിച്ചത് റമദാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം: യു.എ.ഇ കോൺസൽ ജനറലിന്‍റെ നിർദ്ദേശപ്രകാരമാണ് സ്വപ്നയെ വിളിച്ചതെന്ന് മന്ത്രി കെ.ടി ജലീൽ. കോൺസുലേറ്റിന്‍റെ റമദാൻ ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ റമദാൻ കാലത്തും കോൺസുലേറ്റ് ഭക്ഷണക്കിറ്റ് വിതരണം ചെയ്യാറുണ്ട്. എന്നാൽ ലോക് ഡൗണിനെത്തുടർന്ന് അത് നടന്നില്ല. ഇതേ തുടർന്ന് റമദാൻ ഭക്ഷണകിറ്റ് വിതരണം ചെയ്യാൻ കോൺസൽ ജനറൽ സഹായം തേടി.സ്വപ്ന വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിലാണ് താൻ സ്വപ്നയേയും സ്വപ്ന തന്നെയും വിളിച്ചത് എന്നും മന്ത്രി പറഞ്ഞു.

മറ്റു കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല. കോൺസുൽ ജനറലിന്‍റെ സെക്രട്ടറി എന്ന നിലയിൽ അവരെ അറിയാം. എന്നാൽ അവർ ഐ.ടി വകുപ്പിൽ ജോലിയിൽ പ്രവശിച്ച കാര്യം അറിഞ്ഞില്ല. പഴ്സനൽ സ്റ്റാഫുമായി സരിത്തും സ്വപ്നയും സംസാരിച്ചത് സംബന്ധിച്ച് തനിക്ക് അറിയില്ല. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. എല്ലാ കാര്യങ്ങളും എൻ.ഐ.എ സമഗ്രമായി അന്വേഷിക്കട്ടെയെന്നും കെ.ടി ജലീൽ പറഞ്ഞു.

Last Updated : Jul 14, 2020, 6:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.