ETV Bharat / entertainment

ഉരുള്‍പൊട്ടലിന്‍റെ ഭീകരതയറിയിച്ച് 'നായകൻ പൃഥ്വി' തിയേറ്ററുകളില്‍

ഉരുള്‍പൊട്ടലിന്‍റെ ഭീകരത പറയുന്ന ചിത്രമാണ് നായകന്‍ പൃഥ്വി. പ്രസാദ് ജി എഡ്വേര്‍ഡ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

author img

By ETV Bharat Entertainment Team

Published : 2 hours ago

NAYAKAN PRITHVI CINEMA  PRASAD G EDWARD MOVIE  നായകന്‍ പൃഥ്വി സിനിമ  പ്രസാദ് ജി എഡ്വേര്‍ഡ്
നായകന്‍ പൃഥ്വി സിനിമയിലെ രംഗം (ETV Bharat)

കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ നേര്‍കാഴ്‌ചയുമായി 'നായകന്‍ പൃഥ്വി' തിയേറ്ററുകളില്‍ എത്തി. പ്രസാദ് ജി എഡ്വേര്‍ഡ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈശാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വി ബി മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്.

ശ്രീകുമാര്‍ ആര്‍ നായര്‍ ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഷൈജു, അഞ്ജലി പി കുമാര്‍, സുകന്യ ഹരിദാസ്, പ്രിയ ബാലൻ പ്രണവ് മോഹൻ, രാകേഷ് കൊഞ്ചിറ, ഡോ. നിതിന്യ, ബിജു പൊഴിയൂർ പുളിയനം പൗലോസ്, ,ആരോമൽ എസ് , വിനോദ് വാഴച്ചാൽ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്.

ഗാനരചന:ബി.ടി അനിൽകുമാർ, സംഗീതം: സതീഷ് രാമചന്ദ്രൻ, അസ്സോസിയേറ്റ് ഡയറക്‌ടര്‍ : സന്ദീപ് അജിത്കുമാർ ,ഗ്രീഷ്‌മ മുരളി ആർട്ട്: സനൽ ഗോപിനാഥ് എഡിറ്റിംഗ് : ഷിജി വെമ്പായം പശ്ചാത്തല സംഗീതം ഷെരോൺ റോയ് ഗോമസ് ,വിശ്വജിത്ത് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

2001 നവംബർ 9 നാണ് തിരുവനന്തപുരം അമ്പൂരിയില്‍ 39 പേരുടെ ജീവനെടുത്ത ഉരുൾ പൊട്ടലുണ്ടായത്. വരുന്ന നവംബറിൽ ഈ ദുരന്തം നടന്നതിന്‍റെ 23 വർഷം പൂർത്തിയാവും. ഒരു കുടുംബത്തിൽ നിന്ന് മാത്രം 24 പേർ ഒരുൾ പൊട്ടിയെത്തിയ വൻ പാറയ്ക്കും മണ്ണിനുമടിയിൽപെട്ട് മരണത്തിന് കീഴടങ്ങി. അന്ന് ആ വാർത്തകൾ കണ്ട് വേദനിക്കുകയും പ്രകൃതിയുടെ ശക്തമായ താക്കീതുകൾക്കു മുന്നിൽ അകപ്പെട്ടു പോകുന്ന നിസ്സഹായരായ മനുഷ്യരെയോർത്ത് അസ്വസ്ഥനാവുകയും ചെയ്‌ത ഒരു ചെറുപ്പക്കാരൻ പിൽക്കാലത്ത് ഒരു സിനിമ ചെയ്യാൻ തീരുമാനമെടുക്കുമ്പോൾ കഥയായി രൂപപ്പെട്ടതും ഇതേ ജീവിതാവസ്ഥകളാണ്.

ഒന്നര വർഷം മുമ്പാണ് സ്വന്തമായി എഴുതി പൂർത്തിയാക്കിയ ഒരു തിരക്കഥയുമായി പ്രസാദ് ജി എഡ്വേർഡ് എന്ന ചെറുപ്പക്കാരൻ, പരിചയക്കാരൻ കൂടിയായ വി.ബി മാത്യു എന്ന നിർമ്മാതാവിനെ ഒരു സിനിമയെന്ന ആഗ്രഹവുമായി കാണാനെത്തുന്നത്. രണ്ട് ഹ്രസ്വ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്‌തതും എഡിറ്റർ എന്ന നിലയിൽ പതിനഞ്ച് വർഷത്തിലേറെക്കാലം പ്രവർത്തിച്ചതുമായിരുന്നു ഈ മേഖലയിൽ പ്രസാദിന്‍റെ മുൻ പരിചയം.

ഉരുൾപൊട്ടൽ അതിന്‍റെ സകല തീവ്രതയോടും കൂടി ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ചെറിയൊരു സിനിമയിൽ ഇത് ആവിഷ്‌കരിക്കുന്നതിന് ചെലവാക്കേണ്ടി വരാവുന്ന തുകയെക്കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നെങ്കിലും സിനിമ നിർമ്മിക്കാൻ മാത്യു തയാറായി. അതിനായി പുതുമുഖങ്ങളെ തിരഞ്ഞെടുത്തു.

അതേ സമയം നിരവധി സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് ശ്രയേയനായ സുഹൃത്ത് കൂടിയായ ശ്രീകുമാർ ആർ നായരെ പ്രധാന വേഷത്തിനായി തീരുമാനിച്ചു. ഛായാഗ്രഹണത്തിനായി അരുൺ ടി.ശശിയുമെത്തിയതോടെ സിനിമയുടെ പ്രാരംഭപരിപാടികൾക്ക് ആക്കം കൂടി.

കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അമ്പൂരിയിൽ ഉരുൾ പൊട്ടലുണ്ടായ മേഖലയ്ക്ക് തൊട്ടടുത്തായിരുന്നു ചിത്രീകരണം. അന്നത്തെ ഉരുൾ ദുരന്തത്തിന്‍റെ അനുഭവം പേറുന്ന നാട്ടുകാരിൽ ചിലരുംചിത്രത്തിനൊപ്പം നിന്നു. 20 ദിവസങ്ങളെടുത്താണ് 'നായകൻ പൃഥ്വി'യുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ഉരുൾ പൊട്ടൽ ചിത്രീകരണം തന്നെയാണ് ഏറ്റവും വെല്ലുവിളിയുയർത്തിയത്. വയനാട് മേപ്പാടി പഞ്ചായത്തിൽ കഴിഞ്ഞ ജൂലൈ 30-ന് ഉരുൾ പൊട്ടലുണ്ടായപ്പോൾ, നായകൻ പൃഥ്വിയുടെ അവസാന ഘട്ട എഡിറ്റിംഗ് ജോലികളിലായിരുന്ന പ്രസാദ്. വയനാട് ഉരുള്‍പൊട്ടലിന്‍റെ ഇരകളായവര്‍ക്കുള്ള ആദരമര്‍പ്പിച്ചുകൊണ്ട് ഒക്ടോബര്‍ 18 ന് ചിത്രം തിയേറ്ററുകളില്‍ എത്തി.

Also Read:11 വര്‍ഷങ്ങള്‍ ശേഷം ജ്യോതിര്‍മയിയുടെ തിരിച്ചു വരവ്, ഞെട്ടിച്ച് ഫഹദ്, ഇതുവരെ കാണാത്ത ചാക്കോച്ചന്‍; 'ബോഗയ്‌ന്‍വില്ല' എങ്ങനെ ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.