ETV Bharat / state

'ഇടതു മുന്നണിയുടെ രണ്ടാം വരവ് തടയുകയായിരുന്നു ലക്ഷ്യം'; ലോകായുക്തയെ വിടാതെ കെ.ടി ജലീൽ

author img

By

Published : Jan 31, 2022, 12:19 PM IST

12 ദിവസം കൊണ്ട് എതിർകക്ഷിയെ വിസ്‌തരിക്കുക പോലും ചെയ്യാതെ സിറിയക് തോമസ് വെളിച്ചത്തേക്കാൾ വേഗത്തിൽ വിധി പറഞ്ഞ് ചരിത്രം കുറിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 6നു മുന്‍പ് ബോംബ് പൊട്ടിച്ച് ഇടതു മുന്നണിയുടെ രണ്ടാം വരവ് തടയുകയായിരുന്നു യുഡിഎഫിന്‍റെ ലക്ഷ്യമെന്നും കെ.ടി ജലീൽ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

kt jaleel facebook post against lokayuktha  kt jaleel against lokayuktha  lokayuktha judge  ലോകായുക്തയ്‌ക്കെതിരെ കെ ടി ജലീൽ  ബന്ധുനിയമന വിവാദം കെ ടി ജലീൽ  kt jaleel controversy  ലോകായുക്ത ജഡ്‌ജി സിറിയക് തോമസ്
ലോകായുക്തയ്‌ക്കെതിരെ കെ.ടി ജലീൽ

തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരെ കടുത്ത വിമർശനമുയർത്തി വീണ്ടും കെ.ടി ജലീല്‍ എംഎല്‍എയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന തലക്കെട്ടോടെയാണ് കേരള ലോകായുക്ത ജഡ്‌ജി സിറിയക് ജോസഫിനെതിരെ കെ.ടി ജലീല്‍ വീണ്ടും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. 12 ദിവസം കൊണ്ട് എതിർകക്ഷിയെ വിസ്‌തരിക്കുക പോലും ചെയ്യാതെ സിറിയക് തോമസ് വെളിച്ചത്തേക്കാൾ വേഗത്തിൽ വിധി പറഞ്ഞ് ചരിത്രം കുറിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 6നു മുന്‍പ് ബോംബ് പൊട്ടിച്ച് ഇടതു മുന്നണിയുടെ രണ്ടാം വരവ് തടയുകയായിരുന്നു യുഡിഎഫിന്‍റെ ലക്ഷ്യമെന്നും കെ.ടി ജലീൽ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

  • " class="align-text-top noRightClick twitterSection" data="">

ബന്ധുനിയമന വിവാദത്തിൽ 2021 മാർച്ച് 25ന് തനിക്കെതിരെ പ്രാഥമിക അന്വേഷണം നടത്തി കേസ് ഫയലിൽ സ്വീകരിച്ചു. ഏപ്രിൽ 6ന് മുൻപ് വിധി പറഞ്ഞു. ന്യൂനപക്ഷ വികസന കോർപറേഷന്‍റെ അഭിഭാഷകനായ കാളീശ്വരം രാജ് സുപ്രീം കോടതിയിലുള്ള തന്‍റെ കേസുകളുടെ വിവരം വച്ച് ചെയ്‌ത ഇ-മെയിൽ ഇല്ലായിരുന്നെങ്കിൽ ഒരു ഹിയറിംഗിനു കൂടി സമയം അനുവദിക്കുമായിരുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എല്ലാവരും കൂടി ചുരുട്ടിക്കൂട്ടി കിണറ്റിലിടുമായിരുന്നുവെന്നും കെ.ടി ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

സുപ്രീംകോടതിയില്‍ മൂന്നര കൊല്ലത്തിനിടയില്‍ കേവലം 6 വിധികള്‍ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത മഹാനാണ് സിറിയക് തോമസ് എന്ന് അദ്ദേഹത്തെ പേരെടുത്ത് പറയാതെ ജലീൽ വിമർശിച്ചു.

'വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും'

'വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും' എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പക്ഷേ ഇക്കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുന്‍കൂറായി എത്തണം. സഹോദര ഭാര്യയ്ക്ക് പദവിയായാലും തരക്കേടില്ലെന്ന രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തുന്നു. സിറിയക് ജോസഫിന്‍റെ സഹോദര ഭാര്യയാണ് മുന്‍ എം.ജി സര്‍വകലാശാല വൈസ് ചാൻസലർ ഡോ.ജാന്‍സി ജെയിംസ്.

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ.ടി.ജലീലിനെതിരായ ലോകായുക്ത വിധി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ലോകായുക്തയെ കടന്നാക്രമിച്ച് ജലീല്‍ രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്. തനിക്ക് വിശദീകരിക്കാന്‍ അവസരം നല്‍കാതെ തന്നെ കുറ്റക്കാരനെന്ന് സിറിയക് ജോസഫ് വിധിച്ചു എന്ന ആരോപണമാണ് ജലീല്‍ ഉയര്‍ത്തുന്നത്.

കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

"വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും"

2021 മാർച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലിൽ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 6 ന് മുമ്പ് 'ബോംബ്' പൊട്ടിച്ച് ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു UDF ന്റെ ലക്ഷ്യം. മൈനോരിറ്റി കോർപ്പറേഷന്റെ വക്കീൽ അഡ്വ: കാളീശ്വരം രാജ് സുപ്രീം കോടതിയിലുള്ള തന്റെ കേസുകളുടെ വിവരം വെച്ച് ചെയ്ത ഇ മെയ്ൽ ഇല്ലായിരുന്നെങ്കിൽ ഒരു ഹിയറിംഗിന് കൂടി സമയം അനുവദിക്കുമായിരുന്നില്ല. അങ്ങിനെ സംഭവിച്ചാൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാംകൂടി ചുരുട്ടിക്കൂട്ടി കിണറ്റിലിടുമായിരുന്നു വിനീത ദാസൻ.

സുപ്രീം കോടതിയിൽ മൂന്നര കൊല്ലത്തിനിടയിൽ കേവലം 6 വിധികൾ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത "മഹാനാണ്" (അരുൺ ജെയ്റ്റ്ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയിൽ വിധി പറഞ്ഞ് ചരിത്രം കുറിച്ചത്.

"വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും" എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. "എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുൻകൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല".

അഡ്വ: കെ.എസ് അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നുള്ള വരികളാണ് താഴെ. ഈ വരികളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇത് അരുൺ കുമാറിന്റെ നിരീക്ഷണം മാത്രമാണ്:

''കേരളാ ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്താൻ വേണ്ടി ഓർഡിനൻസ് ഇറക്കാൻ കേരള മന്ത്രിസഭ തീരുമാനിച്ചത് 2022 ജനുവരി 19 നാണ്. ശുപാർശ ചെയ്തപ്പെട്ട ഓർഡിനൻസ് ഇപ്പോൾ ബഹുമാനപ്പെട്ട ഗവർണറുടെ പരിഗണനയിലാണ്. ലോകായുക്ത നിയമ ഭേദഗതിയെക്കുറിച്ചാണ് കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി പത്ര-ദൃശ്യ മാധ്യമങ്ങളിലെ വാർത്തകളും ചർച്ചകളും എല്ലാം.

ടി നിയമ ഭേദഗതിയിലേക്ക് നയിച്ചത് മുൻ മന്ത്രി ശ്രീ KT ജലീലിനെതിരെ ലോകായുക്തയിൽ ഫയൽ ചെയ്ത കേസും അതിന്റെ വിധിന്യായവും ആണ് എന്നാണ് ആരോപിക്കുന്നത്. ശ്രീ. KT ജലീലിനെതിരായ ലോകായുക്ത കേസിൽ അദ്ദേഹത്തിനെ ലോകായുക്ത വിസ്തരിക്കുകയോ അദ്ദേഹത്തിന് തെളിവുകൾ ഹാജരാക്കാൻ അനുവാദം ലഭിക്കുകയോ ചെയ്തിതില്ല എന്ന് ആദ്യഘട്ടം മുതൽ തന്നെ ചർച്ചയായിരുന്നു.

എന്നാൽ KT ജലീലിനെ ലോകായുക്ത വിസ്തരിച്ചു എന്നും അദ്ദേഹത്തിന് തെളിവുകൾ ഹാജരാക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും KT ജലീൽ ഹാജരാക്കിയ തെളിവുകൾ എല്ലാം പരിശോധിച്ചിട്ടാണ് ലോകായുക്ത വിധി പറഞ്ഞതെന്നും UDF നേതാക്കളും ചാനൽ ചർച്ചകളിലെ "നിയമ വിദഗ്ദന്മാരും" മാധ്യമ ജഡ്ജിമാരുടെ മുന്നിൽ വാദിക്കുന്നത് കണ്ടു.

എന്നാൽ എന്താണ് KT ജലീൽ കേസുമായി ബന്ധപ്പെട്ട് ലോകായുക്തയിൽ നടന്നത്❓

ലോകയുക്ത നിയമപ്രകാരം ഒരു പരാതി ലഭിച്ചാൽ ആ പരാതി നിയമപരമാണോ എന്നറിയാൻ ആദ്യം പ്രാഥമിക പരിശോധന (Preliminary Inquiry) നടത്തണം. പിന്നീട് പരാതിയിലെ വസ്തുതകളെക്കുറിച്ച് വിശദമായ അന്വേഷണം ( Investigation) നടത്തണം. പിന്നീട് ലോകയുക്ത നിയമത്തിന്റെ വകുപ്പ് 11 പ്രകാരം തെളിവെടുപ്പ് ( Evidence) നടത്തണം. തെളിവെടുപ്പ് പൂർത്തികരിച്ചാൽ മാത്രമേ കേസ് വാദത്തിനായി (Hearing) മാറ്റുകയുള്ളൂ.

എന്നാൽ ശ്രീ KT ജലീലിനെ തിരായി ലോകായുക്തയിൽ ഫയൽ ചെയ്ത C. No. 57/19 B കേസിന്റെ ദിവസേനയുടെ നടപടിക്രമങ്ങൾ (Proceeding Sheet) പരിശോധിച്ചാൽ വസ്തുതകൾ വ്യക്തമാകും.

⭕25/3/2021

For Preliminary Inquiry/Admission

Part-II

7. C. No.57/19 B:

Adv. George poonthottam

Adv P Subair Kunju

Spl.GP (R1 & R2)

Adv Kaleeswaram Raj (R3)

Adv. R.S Balamurali (R5)

⭕26/3/2021

Supplementary Cause List

For Preliminary Inquiry/Admission

Part-II

1. C. No.57/19 B:

Adv. George poonthottam

Adv P Subair Kunju

Spl.GP (R1 & R2)

Adv Kaleeswaram Raj (R3)

Adv. R.S Balamurali (R5)

2021 മാർച്ച് 25 നും മാർച്ച് 26നും ശ്രീ. KT ജലീലിനെതിരായ പരാതി ലോകായുക്ത പ്രാഥമിക പരിശോധക്കും

(Preliminary Inquiry) പരാതി ഫയലിൽ സ്വീകരിക്കുന്നതിനായും ( Admission) ആയി പരിഗണിച്ചു.

⭕ 30/3/2021

For Hearing on Complaint

47. C. No.57/19 B:

Adv. George poonthottam

Adv P Subair Kunju

Spl.GP (R1 & R2)

Adv Kaleeswaram Raj (R3)

Adv. R.S Balamurali (R5).

2021 മാർച്ച് 26ന് പ്രാഥമിക പരിശോധന മാത്രം നടത്തി ലോകായുക്ത ഫയലിൽ സ്വീകരിച്ച ഒരു പരാതി 2021 മാർച്ച് 30 ന് തന്നെ വാദം (Hearing) കേൾക്കുന്നു. അന്ന് തന്നെ ടി കേസ് വിധി പറയാനായി ഏപ്രിൽ 9 ലേക്ക് മാറ്റുന്നു. ഏപ്രിൽ 9ന് ഒന്നാമത്തെ കേസായി KT ജലീലിനെതിരെ ലോകായുക്ത വിധി പറഞ്ഞു

⭕ 09/4/2021

For Pronouncement of Orders

1. C. No.57/19 B:

Adv. George poonthottam

Adv P Subair Kunju

Spl.GP (R1 & R2)

Adv Kaleeswaram Raj (R3)

Adv. R.S Balamurali (R5).

2021 മാർച്ച് 26ന് ഫയലിൽ സ്വീകരിച്ച കേസിൽ 4 ദിവസങ്ങൾക്ക് ശേഷം അന്തിമ വാദം കേട്ട് വിധി പറയാൻ മാറ്റിയ കേസിൽ എന്നാണ് ❓

എവിടെ വെച്ചാണ് KT ജലീലിനെ വിസ്തരിച്ചത്❓

പരാതി ലോകായുക്ത ഫയലിൽ സ്ഥീകരിച്ച ശേഷം ഒരു posting date എങ്കിലും KT ജലീലിന് നൽകിയോ തെളിവുകൾ ഹാജരാക്കാൻ❓

നിയമപ്രകാരം അപ്പീൽ പോലും ഇല്ലാത്ത കേസിൽ ഏറ്റവും ഗുരുതരമായ സാമൂഹ്യനീതിയുടെ നിഷേധമല്ലേ ലോകാ യുക്ത ശ്രീ. KT ജലീലിനോട് ചെയ്തത്❓

ഒരു സംസ്ഥാന നിയമം ഭരണഘടനയിലെ ചില ആർട്ടിക്കിളുകൾക്ക് എതിരാണ് എന്ന് ബോധ്യപ്പെട്ടപ്പോൾ അത് തിരുത്താൻ അനുവദിക്കില്ല എന്ന് വാശി പിടിക്കുന്ന പ്രതിപക്ഷനേതാവും UDF നേതാക്കളും ചാനൽ ചർച്ചാ നിയമവിദഗ്ധരും ലോകയുക്തയുടെ ദിവസേന കേസ് പരിശോധന

ലിസ്റ്റ് (Proceedings Sheet) ഒന്ന് പരിശോധിക്കണം.

2021 മാർച്ച് 30ന് കേസ് അന്തിമവാദത്തിന് എടുത്തപ്പോൾ പ്രധാനമായും വാദിക്കേണ്ട ഒരു അഭിഭാഷകന് ഹാജരാകാൻ കഴിയാതെ വരികയും അദ്ദേഹത്തിന് വാദങ്ങൾ എഴുതി നൽകാൻ ( Argument Notes ) ഒരാഴ്ച വേണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഒരാഴ്ച സമയം നേടിയില്ലായിരുന്നുവെങ്കിൽ 2021 ഏപ്രിൽ 6 ലെ കേരള നിയമസഭ തെരെഞ്ഞെടുപ്പിന് മുൻപ് ശ്രീ. KT ജലീലിനെതിരായ ലോകായുക്ത വിധി വരുമായിരുന്നു. നിയമസഭ തെരെഞ്ഞെടുപ്പിനു മുൻപ് ഒരു " ബോംബ് " പൊട്ടുമെന്ന് UDF നേതാക്കൾ പറഞ്ഞത് ഇതാണോ ആവോ!!!"

അഡ്വ.KS അരുൺകുമാർ

29 -1 -22

(സംശയമുള്ളവർക്ക് കേസ് പ്രൊസീഡിംഗ് ഷീറ്റ് പരിശോധിക്കാം)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.