ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജ് വിഷയം ചർച്ച ചെയ്യാനല്ല ഗവർണറെ കണ്ടതെന്ന് കെ ടി ജലീല്‍ - യൂണിവേഴ്സിറ്റി

യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തിൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാവില്ലെന്ന് മന്ത്രി കെ ടി ജലീല്‍.

കെ.ടി ജലീൽ
author img

By

Published : Jul 16, 2019, 6:24 PM IST

Updated : Jul 16, 2019, 7:52 PM IST

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ ഗവർണർ പി സദാശിവവുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയാണ് മന്ത്രി ഗവർണറെ കണ്ടത്. യൂണിവേഴ്‌സിറ്റി കോളജ് വിഷയം ആയിരുന്നില്ല ചര്‍ച്ചയുടെ അജണ്ടയെന്ന് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. എന്നാൽ കൂടിക്കാഴ്‌ചയില്‍ യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായതായി മന്ത്രി അറിയിച്ചു . വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ച് ഗവർണർക്ക് അറിയാം. നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാവില്ല. ഇതിനായി വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അനധ്യാപകരെ സ്ഥലം മാറ്റിയെന്നും അന്വേഷണത്തിന് ശേഷം ചില അധ്യാപകർക്കെതിരെ നടപടികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

യൂണിവേഴ്‌സിറ്റി കോളജ് വിഷയം ചർച്ച ചെയ്യാനല്ല ഗവർണറെ കണ്ടതെന്ന് മന്ത്രി കെ ടി ജലീൽ

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതിയുടെ വീട്ടിൽ നിന്നും സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർ വിസിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി കെ ടി ജലീൽ രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടത്.

Intro:Body:

യൂണിവേഴ്സിറ്റി വിഷയം ചർച്ച ചെയ്യാനല്ല ഗവർണറെ കണ്ടത് -കെ.ടി ജലീൽ

എന്നാൽ അതും ചർച്ചയായി

ഇക്കര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ അദ്ദേഹത്തിനറിയാം

യൂണിവേഴ്സിറ്റി കോളേജ് വിഷയം ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല

കുറ്റവാളികൾ ആരായാലും പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ചെയ്യും

യുണിവേഴ്സിറ്റി കോളേജ് നടപടികൾ എടുക്കൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട് അവർ ആവശ്യമായ നടപടികൾ സ്വീകരിക്കും. മൂന്ന്  അനഅധ്യാപകരെ  സ്ഥലം മാറ്റി .ഇനിയും ചില അധ്യാപകർക്കെതിരെ നടപടി ഉണ്ടാകും

Conclusion:
Last Updated : Jul 16, 2019, 7:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.