തിരുവനന്തപുരം: ബെംഗളൂരു മയക്കു മരുന്ന് കേസിലെ പ്രതികളുടെ കേരള ബന്ധം വ്യക്തമായിട്ടും അന്വേഷണം നടത്താതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പലതും മറച്ചു വയ്ക്കാനുള്ളതുകൊണ്ടാണ് അന്വേഷണം ഇല്ലാത്തത്. കർണാടകയിൽ ക്രൈം ബ്രാഞ്ചിന് അന്വേഷിക്കാമെങ്കിൽ എന്തുകൊണ്ട് കേരള പൊലീസിന് അന്വേഷിച്ചു കൂടാ. എല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷിക്കാനാണെങ്കിൽ എന്തിനാണ് കേരളത്തിൽ ആഭ്യന്തര വകുപ്പ് എന്നും സുരേന്ദ്രൻ ചോദിച്ചു.
കണ്ണൂർ കതിരൂരിലെ ബോംബ് നിർമ്മാണം സിപിഎം ഉന്നത നേതാക്കളുടെ അറിവോടെയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ശ്രദ്ധ തിരിക്കാൻ സംസ്ഥാനത്ത് വ്യാപമായി സിപിഎം അക്രമത്തിന് കോപ്പ് കൂട്ടുന്നു. ബോംബ് നിർമാണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.