തിരുവനന്തപുരം : പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ തെറ്റ് ചെയ്തെന്ന് തെളിഞ്ഞാല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. എംഎല്‍എയുടെ ഭാഗത്ത് അച്ചടക്ക ലംഘനമുണ്ടായിട്ടുണ്ടെങ്കില് അത് പരിശോധിച്ച് പാര്‍ട്ടി നടപടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിവാദത്തിലും യുവതി ഉന്നയിച്ച പരാതിയിലും എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.
മറുപടി ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍. വിവാദങ്ങള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ നിലവില്‍ ഒരു കമ്മിഷനെയും കോണ്‍ഗ്രസ് നിയോഗിച്ചിട്ടില്ലെന്നും സുധാകരന് വ്യക്തമാക്കി.
also read: എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക ലൈംഗിക പീഡന പരാതി നല്കി
സെപ്റ്റംബര്‍ 28നാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ അധ്യാപികയായ യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നടത്തിയ എംഎല്‍എ സെപ്റ്റംബര്‍ 14ന് കോവളത്ത് വച്ച് തന്നെ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.