ETV Bharat / state

'മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി കോപ്പിയടിച്ചത്', ബിരുദം റദ്ദാക്കണമെന്ന് കെഎസ്‌യു - pgd plagiarism

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്‍റെ പിഎച്ച്‌ഡി കോപ്പിയടിച്ചതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്ത്

Press meet ksu president  രതീഷ് കാളിയാടൻ  cm additional private secretary  ratheesh kaliyadan phd  രതീഷ് കാളിയാടന്‍റെ പിഎച്ച്ഡി  പിഎച്ച്ഡി കോപ്പിയടി  കെഎസ്‌യു  രതീഷ് കാളിയാടനെതിരെ കെഎസ്‌യു  ratheesh kaliyadan  pgd plagiarism  fake pgd
പിഎച്ച്ഡി കോപ്പിയടിച്ചത്
author img

By

Published : Jul 4, 2023, 6:44 PM IST

Updated : Jul 4, 2023, 7:59 PM IST

അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അക്കാദമിക ഉപദേഷ്‌ടാവ് രതീഷ് കാളിയാടനെതിരെ ഗുരുതര ആരോപണവുമായി കെഎസ്‌യു രംഗത്ത്. രതീഷിന്‍റെ പി എച്ച് ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്നാണ് കെഎസ്‌യു ആരോപണം. വിഷയത്തിൽ പ്രബന്ധം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസം സർവകലാശാലയ്‌ക്കും മറ്റൊരാളുടെ പ്രബന്ധം കോപ്പിയടിച്ച കുറ്റത്തിന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പരാതി നൽകി.

രതീഷ് കാളിയാടന്‍റെ പ്രബന്ധം 85 ശതമാനം കോപ്പിയടിച്ചതാണെന്നും മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേഷ്‌ടാവ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇതുവരെ തയ്യാറായിട്ടില്ല. ആരോപണത്തിനെതിരെ കേസുകൊടുത്ത രതിഷ് കാളിയാടൻ, കെഎസ്‌യു ഉന്നയിച്ചത് വ്യാജ ആരോപണമാണെന്ന് മാത്രമേ പറഞ്ഞുള്ളൂവെന്നും, പ്രബന്ധത്തെക്കുറിച്ച് വ്യക്തത വരുത്തുന്നില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

also read : Ansil Jaleel | വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; കെഎസ്‌യു സംസ്ഥാന കൺവീനറെ ചോദ്യം ചെയ്‌ത് പൊലീസ്

വിഷയത്തിൽ അസം സർവകലാശാലയിൽ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതിപക്ഷത്തിന്‍റെ പരാതികളോട് പൊലീസിന് അവഗണനയാണെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. മിനിമം വർഷം വേണം ഗവേഷണം പൂർത്തിയാക്കാൻ എന്നിരിക്കെ രണ്ട് വർഷം കൊണ്ടാണ് പി എച്ച് ഡി നേടിയതെന്നും അലോഷ്യസ് പറയുന്നു.

പ്രബന്ധത്തിൽ 70 ശതമാനം പ്ലേജറിസമാണ്. ഷോട്ട് ഗംഗ എന്ന വെബ്‌സൈറ്റിൽ നിന്നാണ് പ്രബന്ധത്തിന് വേണ്ട കാര്യങ്ങൾ രതീഷ്, കോപ്പി അടിച്ചിരിക്കുന്നത്. മൈസൂർ സർവകലാശാലയിൽ നിന്നുള്ള രതീഷ് എന്നയാളുടെ പ്രൊജക്‌റ്റിന് സാമ്യമാണ് രതീഷ് കാളിയാടന്‍റെ പ്രൊജക്‌റ്റെന്നും അലോഷ്യസ് സേവ്യര്‍ ആരോപിച്ചു.

also read : Fake Certificate Controversy| വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസ് പൊലീസ് പിടിയിൽ

ഉന്നത വിദ്യാഭ്യാസ മേഖലയിലെ തകർച്ചയ്‌ക്കെതിരെ സമരങ്ങൾ സംഘടിപ്പിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ മേഖലയിലുള്ളവരുമായി ചർച്ച ചെയ്‌ത്‌ ഡ്രാഫ്‌റ്റ് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അടുത്തിടെ നിരവധി പേരാണ് ഏറെ ചർച്ച ചെയ്യപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കുടുങ്ങിയത്.

വ്യാജ സർട്ടിഫിക്കറ്റ് വേട്ടയാടുന്ന ഉന്നത വിദ്യാഭ്യാസ മേഖല: മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിവിധ സ്ഥാപനങ്ങളില്‍ ജോലിയിൽ കയറിയ കെ വിദ്യയെ ദിവസങ്ങൾക്ക് മുൻപ് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അതിന് മുൻപ് വ്യാജ സർട്ടിഫിക്കറ്റ് നൽകി എം കോം പ്രവേശനം നേടിയ കേസിൽ കായംകുളം മുൻ എസ്‌ എഫ്‌ ഐ ഏരിയ സെക്രട്ടറി നിഖിൽ തോമസിനെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയും സംഘടനയിൽ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്‌തിരുന്നു.

also read : Fake certificate case | വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ വിദ്യക്ക് ജാമ്യം അനുവദിച്ച് ഹോസ്‌ദുർഗ് കോടതി

Last Updated : Jul 4, 2023, 7:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.