ETV Bharat / state

പോരാട്ടവും ഇല്ല വിട്ടുവീഴ്ചയുമില്ല; കര്‍ണാടകയ്ക്ക് മറുപടിയുമായി കെ.എസ്.ആര്‍.ടി.സി - Karnataka State Road Transport Corporation

നീണ്ട ഏഴ് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കെഎസ്ആർടിസി എന്ന പേരും, ലോ​ഗോയും, ആനവണ്ടി എന്നതുമുൾപ്പെടയുള്ളവ കേരളത്തിന് അം​ഗീകരിച്ച് കിട്ടിയത്.

ksrtc  ksrtc news  kerala transport news  കെഎസ്‌ആർടിസി വാർത്ത  കേരള ഗതാഗത വാർത്ത  കർണാടക റോഡ് ട്രാൻസ്പോർട്ട്
പോരാട്ടത്തിനില്ലെന്നും എന്നാൽ വിട്ടുവീഴ്‌ചക്ക് തയ്യാറല്ലെന്നും കെഎസ്‌ആർടിസി
author img

By

Published : Jun 5, 2021, 1:17 PM IST

തിരുവനന്തപുരം: കർണാടക റോഡ് ട്രാൻസ്പോർട്ടുമായി നടത്തിയ നിയമനടപടികളിൽ കർണാടക സർക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെഎസ്ആർടിസി തയ്യാറല്ലെന്ന് സിഎംഡി ബിജുപ്രഭാകർ. കെഎസ്‌ആർടിസി ഡെമൈനുമായി ബന്ധപ്പെട്ട് കർണാടകയുമായി പോരാട്ടത്തിനില്ലെന്നും പ്രശ്‌നം ഉചിതമായ രീതിയിൽ പരിഹരിക്കണമെന്നാണ് സർക്കാർ നിലപാടെന്നും കെഎസ്‌ആർടിസി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ആവശ്യമെങ്കിൽ സെക്രട്ടറി തലത്തിലോ മന്ത്രി തലത്തിലോ ചർച്ചയാകാമെന്നും പോസ്റ്റിൽ പറഞ്ഞു. ഈ വിവരം ഔദ്യോ​ഗികമായി കർണാടകയെ അറിയിക്കും.

അനിവാര്യമാണ് സഹകരണം

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. കർണാടക കേരളത്തിലേക്കും കേരളം കർണാടകയിലേക്കും യാത്രാക്കാര്യത്തിൽ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്. അതിനാൽ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങൾ എല്ലാം മുൻനിർത്തി മറ്റു കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും എന്നാൽ ഓൺലൈൻ ഡൊമൈന്‍റെ കാര്യത്തിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിഎംഡി അറിയിച്ചു.

ഏഴ് വര്‍ഷത്തെ കാത്തിരിപ്പ്

കെഎസ്ആർടിസിയെ സംബന്ധിച്ചെടുത്തോളം നീണ്ട ഏഴ് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കെഎസ്ആർടിസി എന്ന പേരും, ലോ​ഗോയും, ആനവണ്ടി എന്നതുമുൾപ്പെടെ കേരളത്തിന് അം​ഗീകരിച്ച് കിട്ടിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ച സോണൽ ഓഫിസർ ശശിധരൻ, ഡെപ്യൂട്ടി ലോ ഓഫിസർ പി.എൻ. ഹേന, നോഡൽ ഓഫിസർ സി.ജി പ്രദീപ് കുമാർ ഉൾപ്പെടെ നിരവധി ഉദ്യോ​ഗസ്ഥരുടെ പരിശ്രമവും ഈ വിജയത്തിന് പിന്നിലുണ്ട്.

ഈ പോരാട്ടത്തിന് തുടക്കം കുറിച്ച യശ്ശരീരനായ മുൻ സിഎംഡി ആന്‍റണി ചാക്കോയോട് കെഎസ്ആർടിസിയും ജീവനക്കാരും എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നതായും അദ്ദേഹത്തിന് ശേഷം ചുമതല വഹിച്ച സിഎംഡിമാർ എല്ലാം തന്നെ ഈ പോരാട്ടത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും നിലവിലെ സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. കൂടാതെ കഴിഞ്ഞ ഒരു വർഷമായി ഇതിന് വേണ്ടി ശ്രമിച്ച അഭിഭാഷകനായ അഡ്വ. വിസ്സി ജോർജ്ജിനും സിഎംഡി പ്രത്യേക നന്ദി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.