തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിയിലുള്ള ദേവസ്വം ബോർഡ് ജീവനക്കാർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. പരമാവധി 40 യാത്രക്കാരുമായി ബോണ്ട് സർവീസുകൾ നടത്താൻ തയ്യാറാണെന്ന് കെഎസ്ആർടിസി ദേവസ്വം ബോർഡിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും 17 ദേവസ്വം ബോർഡ് ജീവനക്കാർക്കായി പമ്പയിലേക്ക് പ്രത്യേക സർവീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ 40 യാത്രക്കാരെങ്കിലുമില്ലാതെ സർവീസ് നടത്തുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് കെഎസ്ആർടിസി കുറഞ്ഞത് 35 യാത്രാ ക്കാരെങ്കിലും ഉണ്ടാകണം എന്ന് അറിയിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്താൻ തയ്യാറാണെന്നും കെഎസ്ആർടിസി അറിയിച്ചു.