കെഎസ്‌ആര്‍ടിസിയുടെ നാലമ്പല ദർശന പാക്കേജ്, ടിക്കറ്റുകൾ ബുക്ക് ചെയ്യാം - Nalambala Darshan Package
കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് നാലമ്പല ദര്‍ശനം എന്ന പേരിലാണ് രണ്ട് പുതിയ പാക്കേജുകല്‍ ഒരുങ്ങുന്നത്. കര്‍ക്കടക മാസം ആരംഭിക്കുന്ന ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെയാണ് തീര്‍ത്ഥാടന യാത്ര നടത്തുന്നത്.
തിരുവനന്തപുരം: കര്‍ക്കടക മാസത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടൂര്‍ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്ലാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് നാലമ്പല ദര്‍ശനം എന്ന പേരിലാണ് രണ്ട് പുതിയ പാക്കേജുകല്‍ ഒരുങ്ങുന്നത്. കര്‍ക്കടക മാസം ആരംഭിക്കുന്ന ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെയാണ് തീര്‍ത്ഥാടന യാത്ര നടത്തുന്നത്. ഒരു ദിവസത്തെ യാത്രയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോട്ടയം നാലമ്പല ദര്‍ശന പാക്കേജ് ഇങ്ങനെ: കോട്ടയം രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന നാലമ്പല ദര്‍ശനം കൂടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം, അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലെ ദര്‍ശനവും കഴിഞ്ഞ് മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തില്‍ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നും ഈ തീര്‍ത്ഥാടന യാത്ര പാക്കേജ് ഒരുക്കുന്നുണ്ട്.
-
കർക്കിടകവാവ് ബലിതർപ്പണം - 2023 വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി
— Kerala State Road Transport Corporation Official (@transport_state) July 8, 2023 " class="align-text-top noRightClick twitterSection" data="
കെ.എസ്.ആർ.ടി.സി..... pic.twitter.com/T364ErxwYk
">കർക്കിടകവാവ് ബലിതർപ്പണം - 2023 വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി
— Kerala State Road Transport Corporation Official (@transport_state) July 8, 2023
കെ.എസ്.ആർ.ടി.സി..... pic.twitter.com/T364ErxwYkകർക്കിടകവാവ് ബലിതർപ്പണം - 2023 വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി
— Kerala State Road Transport Corporation Official (@transport_state) July 8, 2023
കെ.എസ്.ആർ.ടി.സി..... pic.twitter.com/T364ErxwYk
തിരുവനന്തപുരത്ത് നിന്ന് മാത്രം തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, പാറശാല, കാട്ടാക്കട, കിളിമാനൂര്‍, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെയ്യാറ്റിന്‍കര, വെള്ളറട എന്നീ 9 ഡിപ്പോകളില്‍ നിന്ന് പാക്കേജ് ഓപ്പറേറ്റ് ചെയ്യും. സിറ്റി ഡിപ്പോയില്‍ നിന്ന് പുലര്‍ച്ചെ 3 മണിക്ക് പുറപ്പെടുംവിധമാകും യാത്ര ആരംഭിക്കുക. ഓരോ ഡിപ്പോകളില്‍ നിന്നും കോട്ടയത്തേക്ക് എത്താന്‍ എടുക്കുന്ന സമയം അനുസരിച്ചാണ് യാത്ര പുറപ്പെടേണ്ട സമയം നിശ്ചയിക്കുന്നത്.
തൃശൂര്‍ നാലമ്പല ദര്‍ശന പാക്കേജ് ഇങ്ങനെ: എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായാണ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന നാലമ്പല ദര്‍ശനം ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തിലെ ദര്‍ശനവും കഴിഞ്ഞ് പായമ്മല്‍ ശ്രീശത്രുഘ്‌ന ക്ഷേത്രത്തിലാണ് അവസാനിക്കുന്നത്. കോട്ടയം നാലമ്പല ദര്‍ശന പാക്കേജിന് സമാനമായി എല്ലാ ജില്ലകളില്‍ നിന്നും തൃശൂര്‍ നാലമ്പല ദര്‍ശന പാക്കേജ് ഓപ്പറേറ്റ് ചെയ്യും.
-
കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ കോട്ടയം നാലമ്പല ദർശനത്തിനായി അവസരമൊരുക്കുന്നു..
— Kerala State Road Transport Corporation Official (@transport_state) July 11, 2023 " class="align-text-top noRightClick twitterSection" data="
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.https://t.co/Eo1NA3mLGg pic.twitter.com/1qCHRI7tWV
">കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ കോട്ടയം നാലമ്പല ദർശനത്തിനായി അവസരമൊരുക്കുന്നു..
— Kerala State Road Transport Corporation Official (@transport_state) July 11, 2023
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.https://t.co/Eo1NA3mLGg pic.twitter.com/1qCHRI7tWVകേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ കോട്ടയം നാലമ്പല ദർശനത്തിനായി അവസരമൊരുക്കുന്നു..
— Kerala State Road Transport Corporation Official (@transport_state) July 11, 2023
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.https://t.co/Eo1NA3mLGg pic.twitter.com/1qCHRI7tWV
പുലര്‍ച്ചെ 3 മണിക്ക് പുറപ്പെടും വിധമാകും യാത്ര ആരംഭിക്കുക. ഓരോ ഡിപ്പോകളില്‍ നിന്നും തൃശൂരിലേക്ക് എത്താന്‍ എടുക്കുന്ന സമയം അനുസരിച്ചാണ് യാത്ര പുറപ്പെടേണ്ട സമയം നിശ്ചയിക്കുന്നത്. വൈകുന്നേരത്തോടെ നാലമ്പല ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും. കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ദേവസ്വവുമായി സഹകരിച്ചാണ് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത്.
-
ബഡ്ജറ്റ് ടൂറിസം സെൽ പാലക്കാട് കർക്കടകവാവിന് തിരുനെല്ലി ക്ഷേത്രത്തിലേയ്ക്ക് യാത്ര ഒരുക്കുന്നു.
— Kerala State Road Transport Corporation Official (@transport_state) July 12, 2023 " class="align-text-top noRightClick twitterSection" data="
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.https://t.co/Eo1NA3njvO pic.twitter.com/FccOohCZ25
">ബഡ്ജറ്റ് ടൂറിസം സെൽ പാലക്കാട് കർക്കടകവാവിന് തിരുനെല്ലി ക്ഷേത്രത്തിലേയ്ക്ക് യാത്ര ഒരുക്കുന്നു.
— Kerala State Road Transport Corporation Official (@transport_state) July 12, 2023
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.https://t.co/Eo1NA3njvO pic.twitter.com/FccOohCZ25ബഡ്ജറ്റ് ടൂറിസം സെൽ പാലക്കാട് കർക്കടകവാവിന് തിരുനെല്ലി ക്ഷേത്രത്തിലേയ്ക്ക് യാത്ര ഒരുക്കുന്നു.
— Kerala State Road Transport Corporation Official (@transport_state) July 12, 2023
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.https://t.co/Eo1NA3njvO pic.twitter.com/FccOohCZ25
കെഎസ്ആര്‍ടിസിയുടെ അതാത് യൂണിറ്റുകളിലെ ബജറ്റ് ടൂറിസം കോഡിനേറ്ററുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണ്. 50 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കും സീറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് ബസുകളിലാണ് യാത്ര. യാത്രക്കാരുടെ ഇഷ്ടാനുസരണം ഏത് ബസ് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
-
"സ്വാമി ശരണം"
— Kerala State Road Transport Corporation Official (@transport_state) July 12, 2023 " class="align-text-top noRightClick twitterSection" data="
2023-ലെ ശബരിമല കർക്കടക മാസപൂജ പ്രമാണിച്ച് ജൂലൈ മാസം 16/07/2023 മുതൽ 21/07/2023 വരെ മുൻ മാസങ്ങളിലേതുപോലെ വിപുലമായ ഒരുക്കൾ ക്രമീകരിച്ച് കെ എസ് ആർ ടി സി..... pic.twitter.com/yKK7e1U6v6
">"സ്വാമി ശരണം"
— Kerala State Road Transport Corporation Official (@transport_state) July 12, 2023
2023-ലെ ശബരിമല കർക്കടക മാസപൂജ പ്രമാണിച്ച് ജൂലൈ മാസം 16/07/2023 മുതൽ 21/07/2023 വരെ മുൻ മാസങ്ങളിലേതുപോലെ വിപുലമായ ഒരുക്കൾ ക്രമീകരിച്ച് കെ എസ് ആർ ടി സി..... pic.twitter.com/yKK7e1U6v6"സ്വാമി ശരണം"
— Kerala State Road Transport Corporation Official (@transport_state) July 12, 2023
2023-ലെ ശബരിമല കർക്കടക മാസപൂജ പ്രമാണിച്ച് ജൂലൈ മാസം 16/07/2023 മുതൽ 21/07/2023 വരെ മുൻ മാസങ്ങളിലേതുപോലെ വിപുലമായ ഒരുക്കൾ ക്രമീകരിച്ച് കെ എസ് ആർ ടി സി..... pic.twitter.com/yKK7e1U6v6
നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ബജറ്റ് ടൂറിസം സെൽ പരസ്യപ്പെടുത്തിയിട്ടില്ല. യാത്രക്കാർക്ക് അതാത് ബജറ്റ് ടൂറിസം സെൽ ജില്ല കോഡിനേറ്ററുമായി ബന്ധപ്പെട്ടാൽ ടിക്കറ്റ് നിരക്കുകൾ ലഭ്യമാകുന്നതാണ്. അതാത് ജില്ല കോർഡിനേറ്ററുമായി ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.