ETV Bharat / state

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; വീഴ്‌ച പറ്റിയിട്ടില്ലെന്ന് പൊലീസ്

author img

By

Published : Mar 5, 2020, 10:34 AM IST

സമരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച കാച്ചാണി സ്വദേശി സുരേന്ദ്രനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയില്ലെന്നും കമ്മീഷണറുടെ റിപ്പോർട്ട്

കെഎസ്ആർടിസി  കെഎസ്ആർടിസി മിന്നൽ പണിമുടക്ക്  വീഴ്‌ച പറ്റിയിട്ടില്ല  സിറ്റി പൊലീസ് കമ്മീഷണര്‍  ksrtc strike  thiruvananthapuram  city police commissioner report  ksrtc strike in thiruvananthapuram
കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; വീഴ്‌ച പറ്റിയിട്ടില്ലെന്ന് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്തെ കെഎസ്ആർടിസി മിന്നൽ പണിമുടക്കിലും യാത്രക്കാരന്‍റെ മരണത്തിലും പൊലീസിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. ക്രമസമധാന പ്രശ്‌നവും ഗതാഗത തടസവും ഉണ്ടായപ്പോഴാണ് പൊലീസ് ഇടപെട്ടത്. കെഎസ്ആർടിസി ജീവനക്കാർ പൊലീസുകാരെ മർദിച്ചു. ഇതേ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്നും സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സമരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച കാച്ചാണി സ്വദേശി സുരേന്ദ്രനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയില്ലെന്നും കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. കൺട്രോൾ റൂമിൽ വിവരമെത്തി ഏഴ് മിനിറ്റിനകം സുരേന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെന്നും സിറ്റി പൊലീസ് കമ്മീഷണർ വിശദീകരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്കൊപ്പം പൊലീസിന്‍റെ പിടിവാശിയാണ് പെട്ടെന്ന് പരിഹരിക്കാനാവുമായിരുന്ന വിഷയം ഇത്ര രൂക്ഷമാക്കിയതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പൊലീസിന്‍റെ വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.