ETV Bharat / state

കെഎസ്ആർടിസിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി; അംഗീകരിക്കാനാകില്ലെന്ന് സംഘടനകള്‍, ചര്‍ച്ചകള്‍ തുടരും

കെഎസ്ആർടിസിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഈ മാസം 30ന് മാനേജ്മെന്‍റ്-തൊഴിലാളി യൂണിയൻ വീണ്ടും ചർച്ച നടത്തും. പുതുക്കിയ ഷെ‍‍ഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കൈമാറിയിരുന്നു. ഇത് യൂണിയനുകൾ പഠിച്ച ശേഷമാകും ചര്‍ച്ച

KSRTC single duty  KSRTC single duty reform  KSRTC  കെഎസ്ആർടിസിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി  സിംഗിൾ ഡ്യൂട്ടി  KSRTC 12 hours single duty  കെഎസ്ആർടിസി  ടിഡിഎഫ്  TDF  സിഐടിയു  CITU
കെഎസ്ആർടിസിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി; അംഗീകരിക്കാനാകില്ലെന്ന് സംഘടനകള്‍, ചര്‍ച്ചകള്‍ തുടരും
author img

By

Published : Sep 28, 2022, 8:39 AM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റ്-തൊഴിലാളി യൂണിയൻ ചർച്ച തുടരും. ഇന്നലെ (സെപ്‌റ്റംബര്‍ 27) നടന്ന ചർച്ചയിൽ പരിഷ്‌കരണം മനസിലാക്കാൻ പുതുക്കിയ ഷെ‍‍ഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കൈമാറിയിരുന്നു. ഇത് യൂണിയനുകൾ പഠിച്ചശേഷം 30ന് വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.

എട്ട് മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നൽകുമെന്നാണ് മാനേജ്മെന്‍റ് വാദം. എന്നാൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകൾ. ഒക്ടോബർ രണ്ടിന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്നും ടിഡിഎഫ് വ്യക്തമാക്കി.

നിലവിൽ തിരുവനന്തപും ജില്ലയിലെ എട്ട് ഡിപ്പോയിലെ ഷെഡ്യൂളുകളാണ് കൈമാറിയത്. ഓര്‍ഡിനറി ഷെഡ്യൂളുകൾ ഇരട്ടിയാക്കിയ ശേഷമാണ് ഓരോ യൂണിറ്റിലും ആഴ്‌ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.