ETV Bharat / state

കെഎസ്ആർടിസി ശബരിമല സർവീസുകൾ അനിശ്ചിതത്വത്തിൽ - സാമ്പത്തിക പ്രതിസന്ധി

സ്പെയർ പാർട്ട്സ് വാങ്ങാൻ പോലും പണമില്ലാത്തതിനാൽ പഴയ ബസുകൾക്ക് ശബരിമല റൂട്ടിൽ സർവീസുകൾ നടത്താനാകുമോയെന്ന ആശങ്കയിലാണ് കോർപ്പറേഷൻ

കെഎസ്ആർടിസി ശബരിമല സർവീസുകൾ അനിശ്ചിതത്വത്തിൽ
author img

By

Published : Nov 4, 2019, 7:49 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശബരിമല സർവീസുകൾക്കുള്ള പുതിയ ബസുകളുടെ കാര്യം അനിശ്ചിതത്വത്തിൽ. ശബരിമല മണ്ഡലകാലത്ത് പുതിയ ബസുകള്‍ ഇറക്കുകയും സീസണ്‍ കഴിയുമ്പോള്‍ മറ്റ് ഡിപ്പോകളിലേക്ക് മാറ്റുകയുമാണ് പതിവ്.

എന്നാൽ ഇത്തവണ പുതിയ ബസുകള്‍ ഇല്ലാത്തതിനാല്‍ മറ്റ് ദീര്‍ഘ ദൂര റൂട്ടുകളിലെ സര്‍വീസുകള്‍ ശബരിമലയിലേക്ക് വിന്യസിക്കേണ്ടി വരും. ഇത് ദീർഘദൂര സർവീസുകളെയടക്കം ബാധിക്കുമെന്നാണ് വിലയിരുത്തൽ. സ്പെയർ പാർട്സ് വാങ്ങാൻ പോലും പണമില്ലാത്തതിനാൽ പഴയ ബസുകൾക്ക് ശബരിമല റൂട്ടിൽ സർവീസുകൾ നടത്താനാകുമെന്നതിൽ കോർപ്പറേഷന് ആശങ്കയുണ്ട്. എങ്കിലും പരാതി ഒഴിവാക്കാൻ ബസുകൾ ശബരിമലയിലേക്ക് നിയോഗിക്കുകയാണ് കെഎസ്ആർടിസി.

ബസ് വാങ്ങുന്നതിന് സർക്കാർ സഹായം നൽകാൻ തയാറായിരുന്നിട്ടും മാനേജ്മെന്‍റ് തലത്തിലെ വീഴ്ചയാണ് പുതിയ ബസുകൾക്ക് പണം ലഭിക്കാതിരുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. കഴിഞ്ഞ ദിവസം കെഎസ്ആർടിസിയുടെ ആഡംബര സർവീസുകളായ സ്കാനിയ വായ്പ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ ബംഗളുരുവിൽ നിന്നും ധനകാര്യസ്ഥാപനം പിടിച്ചുകൊണ്ടുപോയിരുന്നു. ബംഗളൂരു സര്‍വീസുകള്‍ മുടങ്ങിയതുവഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ ദിവസവുമുണ്ടാകുന്നതെന്നും പറയുന്നു. പുതിയ ബസുകളില്ലാത്ത സാഹചര്യത്തിൽ ഡിസംബറിൽ കാലാവധി കഴിയുന്ന സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് പകരം സർവീസ് നടത്താൻ ബസുകളില്ലാത്ത അവസ്ഥയാണ്.

20 വര്‍ഷമാണ് ഒരു ബസിന്‍റെ കാലപരിധിയെങ്കിലും ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും ഏഴ് വർഷവമാണ് സർവീസ് നടത്തുക. തുടർന്ന് 13 വർഷം ഓര്‍ഡിനറിയായും പിന്നീട് പൊളിക്കുകയുമാണ് പതിവ്. 390 സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലപരിധിയാണ് ഡിസംബറോടെ അവസാനിക്കുന്നത്. ഇത് നീട്ടാനുള്ള ആവശ്യമാണ് ഗതാഗത വകുപ്പ് തള്ളിയത്. കഴിഞ്ഞ രണ്ട് ബജറ്റുകളിലായി കിഫ്ബിയുടെ ധനസഹായത്തോടെ 3000 പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്ന് പോലും നിരത്തിലിറക്കാൻ ആയില്ലെന്നതും തിരിച്ചടിയായി. അടിസ്ഥാന സൗകര്യങ്ങള്‍ക്ക്‌ അടിയന്തര സഹായം നല്‍കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ധനവകുപ്പ് തള്ളിയതോടെ വലിയ പ്രതിസന്ധിയാണ് കോർപ്പറേഷനെ കാത്തിരിക്കുന്നത്. പണമില്ലാത്തതിനാൽ ശമ്പള വിതരണം വരെ മുടങ്ങിയതും സർക്കാർ തലത്തിൽ അനുകൂല നടപടികളുണ്ടാകാത്തതും മൂലം പഴയ ബസുകൾ തന്നെ ശബരിമലയിൽ ഓടട്ടെയെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്.

Intro:കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശബരിമല സർവീസുകൾക്കുള്ള പുതിയ ബസുകളുടെ കാര്യം അനിശ്ചിതത്വത്തിൽ . സാധാരണ ശബരിമല മണ്ഡലകാലത്ത് പുതിയ ബസുകള്‍ ഇറക്കുകയും സീസണ്‍ കഴിയുമ്പോള്‍ മറ്റ് ഡിപ്പോകളിലേക്ക് മാറ്റുകയുമാണ് ചെയ്യുക. ഇത്തവണ പുതിയ ബസുകള്‍ ഇല്ലാത്തതിനാല്‍ മറ്റ് ദീര്‍ഘ ദൂര റൂട്ടുകളിലെ സര്‍വീസുകള്‍ ശബരിമലയിലേക്ക് വിന്യസിക്കേണ്ടി വരും.ഇത് ദീർഘദൂര സർവീസുകളെയടക്കം ബാധിക്കുമെന്നാണ് വിലയിരുത്തൽ.Body:സ്പെയർ പാർട്ട്സ് വാങ്ങാൻ പോലും പണമില്ലാത്തതിനാൽ പഴയ ബസുകൾക്ക് ശബരിമല റൂട്ടിൽ എത്രത്തോളം സർവീസുകൾ നടത്താനാകുമെന്നതിൽ കോർപ്പറേഷന് ആശങ്കയുണ്ട്.എങ്കിലും യാത്രക്കാരിൽ നിന്നുള്ള പരാതി ഒഴിവാക്കാൻ ലഭ്യമായ ബസുകളിൽ നല്ലത് നോക്കി ശബരിമലയിലേക്ക് നിയോഗിച്ചിരിക്കുകയാണ് കെഎസ്ആർടിസി. അതേസമയം പതിവുപോലെ ബസ് വാങ്ങുന്നതിന് സർക്കാർ സഹായം നൽകാൻ തയാറായിരുന്നിട്ടും മാനെജ്മെന്‍റ് തലത്തിലെ വീഴ്ചയാണ് പുതിയ ബസുകൾക്ക് പണം ലഭിക്കാതിരുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. . കഴിഞ്ഞ ദിവസം കെഎസ്ആർടിസിയുടെ ആഡംബര സർവീസുകളായ സ്കാനിയ വായ്പതിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ ബംഗളുരുവിൽ നിന്നും ധനകാര്യസ്ഥാപനം പിടിച്ചുകൊണ്ടുപോയിരുന്നു. ഇത് മൂലം ടിക്കറ്റ് നൽകിയ യാത്രക്കാരടക്കം പെരുവഴിയിലായി. ബംഗളൂരു സര്‍വീസുകള്‍ മുടങ്ങിയതുവഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോദിവസവുമുണ്ടാകുന്നതെന്നും ഇവർ പറയുന്നു. പുതിയ ബസുകളെത്തില്ലെന്നുറപ്പായതോടെഡിസംബറിൽ കാലാവധി കഴിയുന്ന സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് പകരം സർവീസ് നടത്താൻ നിലവിൽ ബസുകളില്ലാത്ത അവസ്ഥയാണ്. 20 വര്‍ഷമാണ് ഒരു ബസിന്‍റെ കാലപരിധി. ഏഴ് വർഷം ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും ഒക്കെയായി ഓടും. ബാക്കിയുള്ള 13 വർഷം ഓര്‍ഡിനറിയായും പിന്നീട് പൊളിക്കുകയുമാണ് പതിവ്. 390 സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലപരിധിയാണ് ഡിസംബറോടെ അവസാനിക്കുന്നത്. ഇത് നീട്ടാനുള്ള ആവശ്യം ഗതാഗത വകുപ്പ് തള്ളി. കഴിഞ്ഞ രണ്ട് ബജറ്റുകളിലായി കിഫ്ബിയുടെ ധനസഹായത്തോടെ 3000 പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്ന് പോലും നിരത്തിലിറക്കിയില്ലെന്നതും തിരിച്ചടിയായി. അടിസ്ഥാന സൗകര്യങ്ങള്‍ക്ക്‌ അടിയന്തര സഹായം നല്‍കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ധനവകുപ്പ് തള്ളിയതോടെ വലിയ പ്രതിസന്ധിയാണ് കോർപ്പറേഷനെ കാത്തിരിക്കുന്നത്.പണമില്ലാത്തതിനാൽ ശംബള വിതരണം വരെ മുടങ്ങിയതും സർക്കാർ തലത്തിൽ അനുകൂല നടപടികളുണ്ടാകാത്തതും മൂലം പഴയ ബസുകൾ തന്നെ ശബരിമലയിൽ ഓടട്ടെയെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരംConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.